സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; ആഗോള സമാധാനത്തിന് രണ്ടു കോടി; സെമിനാറുകൾ സംഘടിപ്പിക്കും; വിലക്കയറ്റം നേരിടാൻ രണ്ടായിരം കോടി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിനും, വിപണിയിൽ ഇടപെടുന്നതിനും 2000 കോടി രൂപ മാറ്റി വച്ച് സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ മന്ത്രി കെ.എൻ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്. വിപണിയിൽ ഇടപെടുന്നതിനും, വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും വേണ്ടിയാണ് ഈ നടപടി. രണ്ടായിരം കോടിയോളം രൂപ പൊതുവിപണിയിലേയ്ക്ക് നൽകി വിലക്കയറ്റം നിയന്ത്രണം ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.

Advertisements

കേന്ദ്ര സർക്കാരിന് വിമർശനം.
ജി.എസ്.ടി പരിഷ്‌കരണം പ്രതികൂലമായി ബാധിച്ചു.
സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നില്ല.
കിഫ്ബിയിൽ നിന്നും സർവകലാശാലകൾക്ക്് രണ്ടായിരം കോടി രൂപ
മെഡിക്കൽ ടെക്ക് ഇന്നവേഷൻ പാർക്കിന് കിഫ്ബിയിൽ നിന്നും 100 കോടി
കൊവിഡിനെ അതിജീവിച്ച് കേരളം മുന്നോട്ട്
തിരുവനന്തപുരം മെഡിക്കൽ ഇന്നവേഷൻ പാർക്കിന് 100 കോടി
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും.
കാൽനൂറ്റാണ്ടിന്റെ കാഴ്ചപ്പാടാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നൊവേഷൻ പാർക്ക് തിരുവനന്തപുരത്ത്
എല്ലാ ജില്ലകളിലും സ്‌കിൽ പാർക്ക്
നവകേരള നിർമ്മാണത്തിനായി ബജറ്റ് ഊന്നൽ നൽകും
ഓരോ സർവകലാശാലകൾക്കും 20 കോടി വീതം അനുവദിക്കും.
250 ഇന്റർനാണഷൽ ഹോട്ടൽ മുറികൾ
സർവകലാശാല ഹോസ്റ്റലുകൾക്ക് 100 കോടി
സർവകലാശാല ക്യാമ്പസുകളിൽ ഇൻക്യുബേഷൻ സെന്റർ
മൈക്രോ ബയോ സ്ട്രാറ്റജിക് പ്രോഗ്രാം ആരംഭിക്കാൻ അഞ്ചു കോടി
ഫൈവ് ജി നെറ്റ് വർക്ക് ഒരുക്കാൻ സംവിധാനം ക്രമീകരിക്കും
സ്‌കിൽ പാർക്കുകൾക്ക് 350 കോടി
ഫൈവ് ജി ഡീലർഷിപ്പ്

Hot Topics

Related Articles