പുതുപ്പള്ളി പെരുന്നാൾ – ആചാര പെരുമയിൽ വെച്ചൂട്ടിനുള്ള മാങ്ങാ അരിയൽ നടന്നു

പുതുപ്പള്ളി : പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ
കോട്ടയം പുതുപ്പളളി പളളി പെരുന്നാളിൻ്റെ വെച്ചൂട്ടിനോടനുബന്ധിച്ചുള്ള മാങ്ങാ അരിയൽ ആചാര പെരുമയുടെ നിറവായി. ഇടവകാംഗങ്ങളും, ഒപ്പം വിശ്വാസികളായ സ്ത്രീകളും ചേർന്നാണ് നേർച്ചയായി ചടങ്ങിൽ പങ്ക് ചേർന്നത്.

Advertisements

ഇത്തവണ 3000 കിലോ പച്ചമാങ്ങയാണ് അച്ചാറിനായി അരിഞ്ഞത്. പുതുപ്പള്ളി പള്ളി വൈദീകർ, മാനേജിംങ് കമ്മിറ്റി, മർത്ത മറിയം സമാജം അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ നൂറുകണക്കിന് വിശ്വാസികൾ ചേർന്നാണ് മാങ്ങാ അരിയൽ ചടങ്ങ് നേർച്ചയായി നിർവഹിച്ചത്. ഇടവകാംഗവും, പുതുപ്പള്ളി നിയോജക മണ്ഡലം എം.എൽ.എ യുമായ ചാണ്ടി ഉമ്മനും ചടങ്ങിൽ പങ്കാളിയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെച്ചൂട്ട് സദ്യയിൽ പ്രധാന വിഭവം മാങ്ങാ അച്ചാറും, ചമ്മന്തിപ്പൊടിയുമാണ്. വെച്ചൂട്ടിനുള്ള ചമ്മന്തിപ്പെടി തയ്യാറാക്കൽ മെയ് 4 ന് ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കും. പ്രധാന പെരുന്നാൾ മെയ് 5, 6, 7 തീയതികളിലാണ് നടക്കുക.

Hot Topics

Related Articles