മുണ്ടക്കയം ടൗണിൽ ചായക്കടയിൽ യുവതിയെയും സഹോദരനെയും ആക്രമിച്ചു : മുണ്ടക്കയം സ്വദേശികളായ പ്രതികൾ പിടിയിൽ

കോട്ടയം : മുണ്ടക്കയം ടൗണിൽ ചായക്കടയിൽ യുവതിയെയും സഹോദരനെയും ആക്രമിച്ച മുണ്ടക്കയം സ്വദേശികളായ പ്രതികൾ പിടിയിൽ. അനന്തു കൃഷ്ണൻ (23), അഖിൽ കെ ആർ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം ടൗണിൽ ബസ്റ്റാൻഡിന് സമീപമുള്ള ചായക്കടയിൽ കടയുടമയായ യുവതിയെയും സഹോദരനെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലാണ് പ്രതികളെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഏപ്രിൽ 30 ന് രാത്രി 7.30 മണിയോടെ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Advertisements

കടയുടമയായ യുവതിയുടെ സഹോദരനോടുള്ള മുൻവൈരാഗ്യം നിമിത്തം പ്രതികൾ ഏപ്രിൽ 30 ന് രാത്രി 7 45 മണിയോടെ മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപമുള്ള ചായക്കടയിലെത്തി യുവതിയെയും യുവതിയുടെ സഹോദരനെയും സോഡാ കുപ്പിയും ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സോഡാ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ മാരകമായ മുറിവും തോളെല്ലിന് പൊട്ടലും ഉണ്ടായ യുവതി ചികിത്സയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് പ്രതികളെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

Hot Topics

Related Articles