കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് രണ്ട് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് രണ്ട് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിപറമ്പ്,മൂലേ പീടിക ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാവാലച്ചിറ,നാരകത്തോട് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലം പള്ളി, കുറിയന്നൂർ കുന്നു, ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൈതേപാലം,ഇട്ടിമാ ണികടവ്,ഏറികാട്,ചാലുങ്കൽപ്പടി,വെട്ടത്തുകവല,ഗ്രാൻഡ് കേബിൾ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ സബ് സ്റ്റേഷൻ റോഡ്, ക്രഷർ, ഇഞ്ചോലിക്കാവ് എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോയിപ്പുറം ട്രാൻസ്ഫോർമറിൽ രാവിലെ 8: 30 മുതൽ വൈകിട്ട് 6 മണി വരെയും ഇളങ്കാവ്, അമ്പലക്കൊടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഒറവയ്ക്കൽ ട്രാൻസ്ഫോർമറിൽ രാവിലെ ഒമ്പതു മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെയും, എട്ടുപറ ട്രാൻസ്ഫോർമറിൽ ഉച്ചയ്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles