മാഞ്ചസ്റ്റര്‍: ഉടമയുടെ മരണത്തെ തുടര്‍ന്ന് വിഷാദരോഗം ബാധിച്ച തത്തയെക്കുറിച്ചുള്ള വാര്‍ത്ത ലോകമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റ് ഇനത്തില്‍പ്പെട്ട ജെസ്സെ എന്ന തത്തയാണ് ഉടമയുടെ മരണത്തെ തുടര്‍ന്ന് വിഷാദത്തിലേക്ക് വീണത്. ഉടമ മരിച്ചതിനെ തുടര്‍ന്ന് റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് എന്ന സംഘടന ജെസ്സെയുടെ സംരക്ഷണം ഏറ്റെടുത്തു.
പക്ഷെ ജെസ്സെ മറ്റു തത്തകളെ പോലെ കൂട്ട് കൂടാനോ സംസാരിക്കാനോ ആഹാരം കഴിക്കാനോ തയ്യാറായില്ല. ദിവസങ്ങള്‍ക്കുളില്‍ ശരിയാകുമെന്നാണ് കരുതിയെങ്കിലും ജെസ്സെയുടെ സ്ഥിതി വഷളായി കൊണ്ടിരുന്നു.
ഒടുവില്‍ സ്വന്തം ശരീരത്തില്‍ നിന്ന് തൂവലുകള്‍ കൊത്തിയടര്‍ത്തി കളയുന്ന അവസ്ഥയിലെത്തി. ആദ്യം എന്തെങ്കിലും രോഗാവസ്ഥയാകുമോ എന്ന് സംശയിച്ചെങ്കിലും ഉടമയുടെ മരണത്തെ തുടര്‍ന്നുള്ള മാനസിക ആഘാതമാണിതെന്ന് കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മനുഷ്യരെപ്പോലെ തന്നെ വേദനയില്‍ നിന്ന് പുറത്തുകടക്കല്‍ മൃഗങ്ങള്‍ക്കും സമയമെടുക്കും. തങ്ങളുടെ പ്രിയപ്പെട്ട ഉടമകളെ പിരിയേണ്ടി വരുന്നത് വളര്‍ത്തുമൃഗങ്ങളെയും ഏറെ വിഷമിക്കുന്ന ഒന്നാണ്. അവരും വിഷാദം പോലെയുള്ള അവസ്ഥ നേരിടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.