ചങ്ങനാശേരി: വിൽപ്പനയ്ക്ക് എത്തിച്ച അഞ്ചു ലിറ്റർ വിദേശമദ്യവുമായി ചങ്ങനാശേരിയിൽ ചെത്തിപ്പുഴ സ്വദേശി പിടിയിലായി. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ചങ്ങംകേരിൽ വീട്ടിൽ പ്രദീപ് ജോസഫിനെ(41)യാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സേനയും ചങ്ങനാശ്ശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ വിദേശ മദ്യവും 1.77 ലക്ഷം രൂപയും പിടിച്ചെടുത്തു. പത്തു കുപ്പികളിലായാണ് ഇയാൾ അഞ്ചു ലിറ്റർ വിദേശ മദ്യം സൂക്ഷിച്ചിരുന്നത്.
ഡ്രൈഡേ ദിനത്തിൽ ഐഇ നഗർ ഭാഗത്ത് വ്യാപകമായി മദ്യവിൽപ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഡ്രൈഡേ ദിവസങ്ങളിൽ പൊലീസ് സംഘം പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും, ചങ്ങനാശേരി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി എസ്.എച്ച്.ഒ ബി. വിനോദ് കുമാറിന്റെ നേതൃത്തിൽ എസ്.ഐ ജെ. സന്ദീപ്, ബിജു, എ.എ്സ്.ഐ രതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് കുമാർ, സിവിൽപോലീസ് ഓഫീസർ, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.