കോഴിക്കോട് മെഡിക്കൽ കോളേജിൽ തീ പടർന്ന സംഭവം; കാരണം ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജ്; കത്തിയത് 34 ബാറ്ററികൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക പട‍ർന്ന സംഭവത്തിൽ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ. സിപിയു യൂണിറ്റിൽ തീപ്പിടിക്കാൻ കാരണം ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജെന്ന് കണ്ടെത്തി. ഷോർട്ടേജിന് കാരണം ഒരു ബാറ്ററി ചൂടായി ബൾജ് ചെയ്തതെന്നും ഇത് പിന്നീട് പൊട്ടിത്തെറിച്ച് തീ പടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 

Advertisements

ഇതിന് പിന്നാലെ മറ്റ് ബാറ്ററികളിലേക്കും തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആകെ 34 ബാറ്ററികളാണ് കത്തി നശിച്ചത്. ബാറ്ററി സൂക്ഷിച്ച റൂമിൽ തീ പടർന്നിരുന്നു എന്നാൽ മറ്റിടത്തേക്ക് തീ വ്യാപിച്ചില്ല. ഇങ്ങനെയാണ് കെട്ടിടത്തിൽ നിറയെ പുക നിറഞ്ഞതെന്നും കണ്ടെത്തൽ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലെഡ് ആസിഡ് ബാറ്ററികൾ ആണ് പൊട്ടിത്തെറിച്ചത്. നിലവിൽ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ജില്ലാ ഫോറൻസിക് വിഭാവും ആണ് പരിശോധന നടത്തുന്നത്. ഇന്നും പരിശോധന തുടരുമെന്നും ജീവനക്കാരുടെ മൊഴി എടുക്കുമെന്നും സിസിടിവി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ. മറ്റ് റെക്കോർഡുകളും ഇന്ന് പരിശോധിക്കും. 

Hot Topics

Related Articles