കേരള സയന്‍സ് സിറ്റി തുറന്നുകൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം : അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യും, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. യും സയന്‍സ് സിറ്റി സന്ദര്‍ശനവും വികസനയോഗവും നടത്തും

കടുത്തുരുത്തി: നിയോജകമണ്ഡലത്തിലെ കുറവിലങ്ങാട് കോഴ കേന്ദ്രമായി യാഥാര്‍ത്ഥ്യമാകുന്ന കേരള സയന്‍സ് സിറ്റിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന കാര്യത്തില്‍ സസംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. എന്നിവര്‍ ആവശ്യപ്പെട്ടു. കേരള സയന്‍സ് സിറ്റിയുടെ ഉദ്ഘാടനം 2025 ജനുവരി 1 ന് പുതുവത്സരത്തില്‍ നിര്‍വ്വഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു നിയമസഭയില്‍ എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചിരുന്നതാണ്. 2025 മെയ് 11 ന് ഉദ്ഘാടനം നടത്തുമെന്ന് രാജ്യസഭാംഗത്തിന്റെ അറിയിപ്പ് പിന്നീട് വരുകയുണ്ടായി. ഇതിനുശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സയന്‍സ് സിറ്റി നേരിട്ട് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് മെയ് മാസം അവസാനിക്കുന്നതിനു മുമ്പ് ഉദ്ഘാടനം നടത്തുമെന്ന് പ്രസ്താവിക്കുകയുണ്ടായി.

Advertisements

ആവര്‍ത്തിച്ചുള്ള വിവിധ പ്രഖ്യാപനങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തത പരിഹരിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. 2014 കാലഘട്ടത്തില്‍ കേന്ദ്രത്തിന് യു.പി.എ. സര്‍ക്കാരില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയ യു.ഡി.എഫ്. സര്‍ക്കാരും അധികാരത്തിലിരിക്കുന്ന കാലഘട്ടത്തിലാണ് കുറവിലങ്ങാട് സയന്‍സ് സിറ്റിയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന സയന്‍സ് സിറ്റി നിര്‍മ്മാണം 11 വര്‍ഷം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയാത്തത് തികഞ്ഞ അനീതിയാണ്. ഇപ്പോള്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാലും ഒന്നാംഘട്ടം മാത്രമേ ഉദ്ഘാടനം ചെയ്യാന്‍ കഴിയുകയുള്ളൂ. രണ്ടാംഘട്ടത്തിനുവേണ്ടി ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട ദുരവസ്ഥയാണ് സയന്‍സ് സിറ്റഇയുടെ കാര്യത്തില്‍ നിലനില്‍ക്കുന്നതെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയും അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.യും ചൂണ്ടിക്കാട്ടി. ഇനിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെഹ്കിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറവിലങ്ങാട് പൗരാവലി ഉന്നയിക്കുന്ന ആവശ്യവും ജനവികാരവും കണക്കിലെടുത്ത് കേരള സയന്‍സ് സിറ്റിയുടെ നിര്‍മ്മാണപുരോഗതി വിലയിരുത്താനും ഇതുവരെ നടത്തിയിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാനും വിവിധ വകുപ്പുകള്‍ നടപ്പാക്കാതെ ഇട്ടിരിക്കുന്ന പദ്ധതികളും നിര്‍മ്മാണ കാര്യങ്ങളും സംബന്ധിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുംവേണ്ടി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.യുടെ കടുത്തുരുത്തി അസം ബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പ്രാദേശിക ജനപ്രതിനിധികളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചുകൊണ്ട് മെയ് 5 തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ സയന്‍സ് സിറ്റി സന്ദര്‍ശനവും അനുബന്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വികസനയോഗവും നടത്തുവാന്‍ തീരുമാനിച്ചതായി ജനനേതാക്കള്‍ അറിയിച്ചു.

Hot Topics

Related Articles