വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ ആഘോഷിച്ചു

ഫാ. ജോഷി മഠത്തിപ്പറമ്പിൽ ആഘോഷമായ തിരുനാൾ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകി. തുടർന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ
വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ച് പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച പ്രദക്ഷിണം, വി. യൗസേപ്പിതാവിന്റെ കപ്പേള വലം വച്ച് പള്ളിയിൽ സമാപിച്ചു. വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ, അസി.വികാരി ഫാ. ജിഫിൻ മാവേലി,
പ്രസുദേന്തി ജിജോ ചെറിയാൻ ആലങ്കര കൊണ്ടിയിൽ, കൈക്കാരൻമാരായ മാത്യു ജോസഫ് കോടാലിച്ചിറ, മോനിച്ചൻ ജോർജ് പെരുഞ്ചേരിൽ,
പാരീഷ് ഫാമിലി യൂണിയൻ കേന്ദ്രസമിതി വൈസ് ചെയർമാൻ മാത്യു ജോസഫ് കൂടല്ലി, ദേവാലയ ശുശ്രൂഷി ബേബി മുട്ടുമന, ചെമ്മദോർ ജോണി അന്നാശേരിൽ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles