കോട്ടയം: മണർകാട് പള്ളിയിലെ കാർണിവലിനിടെ ജൈൻഡ് വീലിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. ജൈൻഡ് വീൽ ഒരു റൗണ്ട് പൂർത്തിയാക്കിയ ശേഷം ആളുകളെ ഇറക്കുന്നതിനിടെ വീണ്ടും ജൈൻഡ് വീൽ പ്രവർത്തിക്കുകയായിരുന്നു. ഇതോടെ ഇതിലുണ്ടായിരുന്ന സ്ത്രീ കാൽ വഴുതി താഴെ വീണു. ഇവരെ ഒപ്പമുണ്ടായിരുന്നയാൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും അപകടം ഉണ്ടായത്. ഓടിക്കൂടിയ ആളുകൾ ചേർന്ന് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണർകാട് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
Advertisements