ളാക്കാട്ടൂർ: കിഴക്കേടത്ത് ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ ഇരട്ടപ്പൊങ്കാല നടന്നു. രണ്ടു കലത്തിൽ ഒരേ നിവേദ്യം തന്നെ പാകം ചെയ്ത് സമർപ്പിക്കുന്ന വഴിപാടാണിത്. പന്തളം രാജകുടുംബാംഗം നാരായണ വർമ്മ ഭദ്രദീപ പ്രകാശനം നടത്തി.
എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇരട്ടപ്പൊങ്കാല.
ക്ഷേത്രം തന്ത്രി കടിയക്കോൽ ഇല്ലം കൃഷ്ണൻ നമ്പൂതിരി മേൽശാന്തി പയ്യന്നൂർ കൃഷ്ണൻ നമ്പൂതിരി, കിടങ്ങൂർ ഗിരീഷ് നമ്പൂതിരി എന്നിവർ പ്രധാന കാർമ്മികത്വം വഹിച്ചു.
കരയോഗം പ്രസിഡൻ്റ് ആർ രാമചന്ദ്രൻ നായർ, സെക്രട്ടറി ഗോപകുമാർ, ട്രഷറർ സി കെ സുകുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു. നൂറ് കണക്കിന് ഭക്തർ പൊങ്കാലയിൽ പങ്കെടുത്തു.
Advertisements