തെലങ്കാന ഹൈക്കോടതി സിറ്റിംഗ് ജഡ്‍ജി എം. ഗിരിജാ പ്രിയദർശിനി അന്തരിച്ചു

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതി സിറ്റിംഗ് ജഡ്‍ജി അന്തരിച്ചു. ജസ്റ്റിസ് എം. ഗിരിജാ പ്രിയദർശിനി ആണ് ഞായറാഴ്ച അന്തരിച്ചത്. വർഷങ്ങളായി ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. അസുഖബാധിതയായിട്ടും അവർ കോടതിയിലെത്തുന്നത് തുടർന്നിരുന്നു. അടുത്ത വർഷം വിരമിക്കാനിരിക്കെയാണ് മരണം.

Advertisements

1995 ൽ അഭിഭാഷകയായി എൻറോൾ ചെയ്ത ജസ്റ്റിസ് പ്രിയദർശിനി 2022 ൽ ജുഡീഷ്യൽ സർവീസിൽ നിന്ന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി.  2022 മാർച്ചിലാണ്  ഗിരിജാ പ്രിയദർശിനി തെലങ്കാന ഹൈക്കോടതിയിൽ ജഡ്‍ജി ആയി ചുമതലയേറ്റത്. ജസ്റ്റിസ് പ്രിയദർശിനിയുടെ മരണത്തിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1995 ൽ അഭിഭാഷകയായി എൻറോൾ ചെയ്ത ജസ്റ്റിസ് പ്രിയദർശിനി 2022 ൽ ജുഡീഷ്യൽ സർവീസിൽ നിന്ന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി.  2022 മാർച്ചിലാണ്  ഗിരിജാ പ്രിയദർശിനി തെലങ്കാന ഹൈക്കോടതിയിൽ ജഡ്‍ജി ആയി ചുമതലയേറ്റത്. ജസ്റ്റിസ് പ്രിയദർശിനിയുടെ മരണത്തിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

Hot Topics

Related Articles