കോട്ടയം : ഏറ്റവും തിരക്കേറിയ വൈകുന്നേരം 05.30 ന് കൊച്ചുവേളിയിൽ നിന്ന് ആവശ്യക്കാരേറെയുള്ള മലബാറിലേയ്ക്ക് -16 ജനറൽ കോച്ചുമായി കോട്ടയം വഴി കൊച്ചി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.. ഒരു അതിവേഗ സ്പെഷ്യൽ സർവീസ്.
ഓഫീസ്/ ആശുപത്രി ആവശ്യങ്ങൾക്കായി തലസ്ഥാന നഗരിയിലെത്തുന്നവർക്ക് വൈകുന്നേരം വടക്കോട്ടുള്ള യാത്ര വലിയ ഒരു പ്രതിസന്ധിയാണ്. റിസർവേഷൻ ലഭിക്കാതെ ജനറൽ കോച്ചിലെ തിരക്കിൽ അകപ്പെടുന്ന നിരവധിപ്പേരുണ്ട്. അനന്തപുരിയിൽ ദർശനത്തിനെത്തുന്നവരും വിനോദസഞ്ചാരത്തിനും അടിയന്തിര ആവശ്യങ്ങൾക്ക് വന്നെത്തിയവരും ആശുപത്രിയുടെ ആലസ്യം വിട്ടൊഴിയാതെ മരുന്നുപൊതികൾ നെഞ്ചോട് ചേർത്ത് പിടിച്ച് നിന്നുതിരിയാനിടമില്ലാത്ത ജനറൽ കോച്ചിൽ വിധിയെ പഴിച്ച് യാത്ര ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്ന അനവധി സാധാരണക്കാരായ *“അൺ റിസേർവ്ഡ് യാത്രക്കാർക്കുള്ള ആദരവ്”* കൂടിയാണ് ജനറൽ കോച്ചുകൾ മാത്രമുള്ള 06163/64 മംഗലാപുരം സ്പെഷ്യൽ. ഫോർട്ട് കൊച്ചിയും, മട്ടാഞ്ചേരിയും ലുലുവും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കി മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രാത്രി 09.45 ന് മംഗലാപുരത്തേയ്ക്കുള്ള സർവീസ് പ്രയോജനപ്പെടുത്താവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് മെയ് അഞ്ച് തിങ്കളാഴ്ച വൈകുന്നേരം 05.30 ന് കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത് മലബാർ മംഗലാപുരം എക്സ്പ്രസ്സുകളിലെ ജനറൽ കോച്ചുകൾ എന്നും യാത്രക്കാരുടെ പേടിസ്വപ്നമാണ്.. മലബാർ, മാവേലി, മംഗലാപുരം എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ടിക്കറ്റ് ലഭിക്കാതെ നിരാശരായവർക്ക് ഈ സർവീസ് അനുഗ്രഹമാകും. മെഡിക്കൽ കോളേജ്, ശ്രീചിത്തിര, RCC പോലുള്ള റീജിയണൽ ഹോസ്പിറ്റലുകളിലെത്തി മടങ്ങുന്നവർക്ക് സർവീസ് ആശ്വാസമാകും.
മംഗലാപുരത്തേയ്ക്കുള്ള സ്പെഷ്യൽ സർവീസിന് അനുവദിച്ചിരിക്കുന്ന സ്റ്റോപ്പുകളും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയവും:
കൊച്ചുവേളി : 05.30 (വൈകുന്നേരം)
കൊല്ലം : 06.26/06.29
ശാസ്താംകോട്ട : 06.46/06.47
കരുനാഗപ്പള്ളി: 06.55/06.56
കായംകുളം : 07.09/07.11
മാവേലിക്കര : 07.19/07.20
ചെങ്ങന്നൂർ : 07.31/07.33
തിരുവല്ല : 07.42/07.43
ചങ്ങനാശ്ശേരി :07.51/07.52
കോട്ടയം :08.15/08.18
എറണാകുളം ടൗൺ : 09.40/09.45
ആലുവ : 10.05/10.07
തൃശൂർ : 10.47/10.50
ഷൊർണുർ : 12.10/12.25 (രാത്രി)
തിരൂർ – 12.53/12.54
കോഴിക്കോട് – 01.47/01.50
വടകര – 02.29/02.30
തലശ്ശേരി -02.51/02.52
കണ്ണൂർ – 03.17/03.20
പയ്യന്നൂർ – 03.45/03.46
കാഞ്ഞങ്ങാട് – 04.19/04.20
കാസറഗോഡ് – 04.39/04.40
മംഗലാപുരം ജംഗ്ഷൻ – 06.50(പുലർച്ചെ)