ജീവനക്കാരും അധ്യാപകരും പണിമുടക്ക് നോട്ടീസ് നൽകി: പണിമുടക്ക് നടത്തുന്നത് അധ്യാപകരും ജീവനക്കാരും

കൊച്ചി : കേന്ദ്രസർക്കാരിൻ്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ രാജ്യത്തെ 14 ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്ര-സംസ്‌ഥാന സർക്കാർ പൊതുമേഖലാ സ്ഥാപന ജീവനക്കാരുടെ സംഘടനകളും, സ്വതന്ത്ര ഫെഡറേഷനുകളും സംയുക്തമായി 2025 മെയ് 20ന് നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി അധ്യാപകരും ജീവനക്കാരും ജില്ലാ കളക്ടർക്കും താലൂക്കുകളിൽ തഹസിൽദാർമാർക്കും പണിമുടക്ക് നോട്ടീസ് നല്കി.തൊഴിലെടുത്ത് ജീവിക്കുന്നവരും സാധാരണക്കാരുമായ മഹാഭൂരിപക്ഷം ജനതയെ ബാധിക്കുന്ന 17 ജീവൽ പ്രശ്നങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

Advertisements

ജില്ലാ താലൂക്ക് കേന്രങ്ങളിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ കേന്ദ്രങ്ങളിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ സുനിൽകുമാർ, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു,കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ,എ കെ ജി സി ടി സംസ്ഥാന സെക്രട്ടറി ഡോ.എം എസ് മുരളി, ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ഡി പി ദിപിൻ, ചെയർമാൻ ഡാൽമിയ തങ്കപ്പൻ, എഫ് എസ് ഇ ടി ഒ ജില്ലാ ട്രഷറർ സി ആർ സോമൻ, കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എസ് ഷാനിൽ, പ്രസിഡൻ്റ് കെ എ അൻവർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എ എൻ സിജിമോൾ, പി ഡി സാജൻ, കെ എസ് ടി എ ജില്ലാ പ്രസിഡൻ്റ് ജി ആനന്ദകുമാർ, സംസ്ഥാന കമ്മിറ്റിയംഗം പി എം ഷൈനി, കെ ജി എൻ എ ജില്ലാ സെക്രട്ടറി ടി ആർ അജിത, പി എസ് സി ഇ യു ജില്ലാ സെക്രട്ടറി എസ് ബോബി നാഥ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles