21 ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിട്ട് സുപ്രീം കോടതി; ജസ്റ്റിസ് കെ വി വിശ്വനാഥന് 120 കോടിയുടെ നിക്ഷേപം

ദില്ലി: ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. ആദ്യഘട്ടത്തിൽ 21 ജ‍ഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നര കോടിയുടെ നിക്ഷേപമാണുള്ളത്. മുതിർന്ന അഭിഭാഷകനായിരുന്ന ജസ്റ്റിസ് കെവി വിശ്വനാഥന് 120 കോടിയുടെ നിക്ഷേപമുണ്ട്. 

Advertisements

ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചൽ ഫണ്ടിൽ 8 ലക്ഷം നിക്ഷേപമുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചൽ ഫണ്ടിൽ 7.94 ലക്ഷം നിക്ഷേപവും ബാങ്ക് അക്കൗണ്ടിൽ 6 ലക്ഷം രൂപയും ഉണ്ടെന്ന് സുപ്രീം കോടതി പുറത്തുവിട്ട കണക്കിൽ പറയുന്നു. 

Hot Topics

Related Articles