കോട്ടയം മുണ്ടക്കയത്ത് തിരുവനന്തപുരം സ്വദേശിയായ രാസ ലഹരിക്കച്ചവടക്കാരന്‍ കരുതല്‍ തടങ്കലില്‍ : കരുതൽ തടങ്കലിലാക്കിയത് നർക്കോട്ടിക് കാപ്പ പ്രയോഗിച്ച്

കോട്ടയം : മുണ്ടക്കയത്ത് തിരുവനന്തപുരം സ്വദേശിയായ രാസ ലഹരിക്കച്ചവടക്കാരന്‍ കരുതല്‍ തടങ്കലിലാക്കി. അനധികൃത ലഹരിക്കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കുന്നതിനുള്ള നർക്കോട്ടിക്ക് കാപ്പ നിയമം ഉപയോഗിച്ചാണ് പ്രതിയെ കരുതൽ തടങ്കലിലാക്കിയത്. തിരുവനന്തപുരം വിളപ്പില്‍ പുളിയറക്കോണം പോസ്റ്റല്‍ അതിര്‍ത്തിയില്‍ മൈലാടി ഭാഗത്ത്‌ അരവിന്ദ ഭവന്‍ വീട്ടില്‍ അരവിന്ദ് അനിലിനെ (27) യാണ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ റിപ്പോർട്ട് പ്രകാരം കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

Advertisements

മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത രാസ ലഹരി കേസിലെ പ്രതിയാണ് ഇയാൾ. പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർക്കോട്ടിക് ഡ്രഗ്സ് & സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് പിറ്റ് എൻഡിപിഎസ് ആക്ട് സെക്ഷൻ 3 (1) പ്രകാരം ആണ് പ്രതിയെ കരുതൽ തടങ്കലിൽ ആക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുണ്ടക്കയം പാറത്തോട് പഞ്ചായത്തില്‍ ചോറ്റി ത്രിവേണി ഭാഗത്ത് വച്ച് 40 ഗ്രാം എം ഡി എം എയുമായി 2024 നവംബർ നാലിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്‌ എ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത് . അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആക്കി.

Hot Topics

Related Articles