കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും രണ്ട് പേരെ പുറത്താക്കി : പുറത്താക്കിയത് പെരുമ്പായിക്കാട് ഈരാറ്റുപേട്ട സ്വദേശികളെ

കോട്ടയം : നിരവധി ക്രിമിനൽക്കേസിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവായി. കോട്ടയം പെരുമ്പായിക്കാട് മുള്ളൂശ്ശേരി ഭാഗത്ത്‌ താഴപ്പള്ളി വീട്ടിൽ അനന്തു സത്യൻ (26),ഈരാറ്റുപേട്ട പത്താഴപ്പടി ഭാഗത്ത്‌ കണിയാംകുന്നേൽ വീട്ടിൽ മുഹമ്മദ്‌ മുനീർ (26) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എയുടെ റിപ്പോർട്ട് പ്രകാരം റേഞ്ച് ഡി. ഐ. ജി. 6 മാസത്തേക്ക് ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് ഉത്തരവിട്ടത്. അനന്തു കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ 4 കേസുകളിലും മുനീർ എം ഡി എം എ ഉൾപ്പെടെയുള്ള രാസലഹരിക്കേസുകളിലും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമ കേസിലും പ്രതിയാണ്.

Advertisements

Hot Topics

Related Articles