അതിരമ്പുഴ പഞ്ചായത്ത് 2-)0 വാർഡിലെ ഗ്രാമീണറോഡുകളുടെ പണി പൂർത്തീകരിച്ചു

അതിരമ്പുഴ: ഗ്രാമപഞ്ചായത്ത് 2-)0 വാർഡിൽ കലുങ്ക് തകർന്ന് ഗതാഗതയോഗ്യമല്ലാതിരുന്ന പാറേമാക്ക് – ചക്കനാനി – ചന്ദ്രത്തിൻകാലാ റോഡിൽ പുതിയ കലുങ്ക് നിർമ്മിച്ച് കോൺക്രീറ്റ്/ടാറിങ് ചെയ്യുകയും, സെന്റ് ജൂഡ് കുരിശ് പള്ളിക്ക് സമീപമുള്ള കീരികുന്നേൽ, അമ്പലപ്പറമ്പിൽ-കരിവേലിൽ റോഡുകളുടെ കോൺക്രീറ്റിങ് പൂർത്തിയാക്കിയതായും വാർഡ് മെമ്പർ സിനി ജോർജ് അറിയിച്ചു.

Advertisements

പ്രദേശവാസികളുടെ നിവേദനം പരിഗണിച്ച് വാർഡ് മെമ്പറിന്റെ വിഹിതമായി ലഭിച്ച പഞ്ചായത്ത് ഫണ്ട് 33 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് മെമ്പർ അറിയിച്ചു.

Hot Topics

Related Articles