“ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ”; പാർലമെന്റ് സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ എം.പി താഹിർ ഇഖ്ബാൽ

ദില്ലി: ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാർലമെന്റ് സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ എംപി താഹിർ ഇഖ്ബാൽ. ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ എന്ന് പറഞ്ഞായിരുന്നു പൊട്ടിക്കരച്ചിൽ. പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ.

Advertisements

നേരത്തെ സൈനികുദ്യോ​ഗസ്ഥനായിരുന്നു താഹിർ ഇഖ്ബാൽ. പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നതിനെ സംബന്ധിച്ച് പാകിസ്ഥാൻ ആശങ്കാകുലരാണ്. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. ഇന്ത്യൻ നീക്കത്തിൽ പതറിയിരിക്കുകയാണ് പാകിസ്ഥാൻ. മാത്രമല്ല പാകിസ്ഥാന്റെ തിരിച്ചടി ശ്രമങ്ങളെല്ലാം ഇന്ത്യ വേരോടെ പിഴുതുകളയുന്ന സാഹചര്യമാണ് നിലവിൽ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാ​ഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായിരുന്നു. എന്നാൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള  ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തു‌ടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.

പാകിസ്ഥാന്റെ തീവ്ര നീക്കങ്ങളിൽ താത്പര്യമില്ലാത്ത സാധാരണ ജനങ്ങളുണ്ടെന്നും അവർ നിലവിൽ പാകിസ്ഥാന്റെ പല നിലപാടിനോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. 

Hot Topics

Related Articles