ന്യൂഡൽഹി : പാക്കിസ്ഥാൻ്റെ പ്രകോപനത്തിന് തിരിചടി ഇന്ത്യൻ സൈന്യം. കറാച്ചിയിലും ഇസ്ളാമാബാദിലും ഇന്ത്യൻ മിസൈൽ വർഷം. ഇന്ത്യയ്‌ക്കെതിരെ ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം. അൻപതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം.പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു.അതേസമയം, സൈന്യം ശക്തമായി തിരിച്ചടിച്ചു മിസൈല്‍ ആക്രമണം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു.
ഇതിനിടെ ഇന്ത്യയെ ആക്രമിക്കാൻ അയച്ച യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ച് പാകിസ്താൻ. തങ്ങളുടെ രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാകിസ്താൻ അറിയിച്ചു. പാകിസ്താന്റെ ഡയറക്ടർ ജനറല്‍ ഓഫ് ഇന്റർ സർവീസ് പബ്ലിക് റിലേഷൻ ആണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്. മാത്രമല്ല പാകിസ്താന്റെ ഈസ്റ്റേണ്‍ കോറിഡോർ മേഖലയില്‍ കനത്ത നാശം ഇന്ത്യയുടെ പ്രത്യാക്രമണത്തിലുണ്ടായി എന്നും ഡിജിഐഎസ്പിആർ നടത്തിയ വാർത്താ സമ്മേളനത്തിലറിയിച്ചു. പാകിസ്താൻ യുദ്ധം ആഗ്രഹിക്കുന്നില്ല. സമാധാനത്തിന് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജമ്മു കശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് പാകിസ്താൻ ആക്രമണം നടത്താൻ ശ്രമിച്ചത്. ഡ്രോണുകളും യുദ്ധവിമാനങ്ങളും മിസൈലുകളുമായി പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. പാക് യുദ്ധ വിമാനങ്ങളുടെ സാന്നിധ്യം അറിഞ്ഞതോടെ വ്യോമസേനയും സജ്ജമായി. സംഘർഷം കൂടുതല്‍ വലുതാകുന്നതിന്റെ സൂചനയായി നാവിക സേന തയ്യാറെടുക്കുന്നുവെന്നാണ് വിവരം.
അതിനിടെ ഇന്ത്യയുടെ തിരിച്ചടി തുടങ്ങിയെന്നാണ് വിവരം. ലാഹോറിലേക്ക് ഇന്ത്യ ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകള്‍ വന്നു. ലാഹോറില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങളിലുള്‍പ്പെടെ ആക്രമണം നടത്തിയെന്നാണ് വിവരം.