ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്നതിനിടെ പാക്കിസ്ഥാന്‍ സൈന്യത്തില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷദ് മിര്‍സയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
പാക്ക് സൈന്യത്തിന്റെ ഉന്നതതലത്തിലെ ഭിന്നിപ്പു വ്യക്തമാക്കുന്നതാണിത്. മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികള്‍ക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അസിം മുനീര്‍ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന വികാരം പാക്കിസ്ഥാനില്‍ ശക്തമാണ്. ഷംഷദ് മിര്‍സ സൈനികമേധാവിസ്ഥാനം ഏറ്റെടുത്തെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയുടെ നിയന്ത്രണം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) കൈക്കലാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ബലൂചിസ്ഥാനില്‍ പലയിടത്തും പാക്ക് സൈന്യത്തിനു നേരേ ബിഎല്‍എ കനത്ത ആക്രമണം നടത്തുന്നതായും വിവരമുണ്ട്.