ന്യൂഡല്‍ഹി: പാകിസ്താന്റെ കള്ള പ്രചാരണങ്ങള്‍ തെളിവുകള്‍ സഹിതം പൊളിച്ചടുക്കി ഇന്ത്യ. ശനിയാഴ്ച രാവിലെ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പാകിസ്താൻ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ തെളിവുകള്‍ സഹിതം പൊളിച്ചത്.തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് വിങ് കമാൻഡർ വ്യോമികസിങ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ്-400 തകർത്തെന്നും സൂറത്തിലെയും സിർസയിലെയും വ്യോമതാവളങ്ങള്‍ തകർത്തെന്നുമായിരുന്നു പാകിസ്താന്റെ പ്രചരണം. എന്നാല്‍, ഇതെല്ലാം തീർത്തും വ്യാജമാണെന്നും ഇത്തരം വ്യാജവാദങ്ങളെ ഇന്ത്യ തള്ളിക്കളയുകയാണെന്നും വ്യോമിക സിങ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാകിസ്താന്റെ പ്രചരണങ്ങള്‍ കള്ളമാണെന്ന് തെളിയിക്കാനായി ഇന്ത്യയിലെ വ്യോമത്താവളങ്ങളുടെ ഏറ്റവും പുതിയ ദൃശ്യങ്ങളും വാർത്താസമ്മേളനത്തില്‍ പങ്കുവെച്ചു. തീയതിയും സമയവുമെല്ലാം രേഖപ്പെടുത്തിയ ഏറ്റവും പുതിയ ദൃശ്യങ്ങളാണ് ഇന്ത്യ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യോമ താവളങ്ങളുടെ പ്രവർത്തനങ്ങളെല്ലാം സാധാരണനിലയില്‍ തുടരുകയാണെന്നും വാർത്താസമ്മേളനത്തില്‍ പങ്കെടുത്ത വിങ് കമാൻഡർ വ്യോമിക സിങ് വ്യക്തമാക്കി.