പരുത്തുപാറ : ചോഴിയക്കാട് ബി.എസ്.എസ് ലൈബ്രറിയുടെ ‘ ബാലവേദിയുടെ ‘ ആഭിമുഖ്യത്തിൽ ‘ ലഹരി വിരുദ്ധ റാലി ‘നടത്തി. ചിങ്ങവനം സബ് ഇൻസ്‌പെക്ടർ വി. വി വിഷ്ണു ഫ്‌ളാഗ് ഓഫ് ചെയ്തു. പരുത്തു പാറയിൽ നടന്ന പൊതുയോഗത്തിൽ ബാലവേദി പ്രസിഡന്റ് കുമാരി. ദേവഗംഗ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനന്തകൃഷണൻ സ്വാഗതം ആശംസിച്ചു. പള്ളം ബ്‌ളോക്ക് വൈസ് പ്രസിഡന്റ് രജനി അനിൽ യോഗം ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിബി ജോൺ ആമുഖ പ്രഭാഷണം നടത്തി. റോയി ജോർജ്ജ് (ലഹരി വിരുദ്ധ സമിതി) ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. പനച്ചിക്കാട് പഞ്ചായത്ത് ലൈബ്രറി നേതൃസമതി സെക്രട്ടറി കെ.എസ് സജീവ്, പഞ്ചായത്ത് മെംബർ സുമ മുകുന്ദൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നല്കി.
ലൈബ്രറി കമ്മറ്റിയംഗം സാബു, കുറ്റി വേലിൽ കൃതജ്ഞത രേഖപ്പെടുത്തി. ലഹരി വിരുദ്ധ റാലിക്ക് ലൈബ്രറി പ്രസിഡന്റ് ഡേവിഡ് ജോൺ, സെക്രടറി എൻ.ശാന്തകുമാരി,ലൈബ്രറിയൻ മധുസൂദനൻ നായർ, വൈസ് പ്രസിഡണ്ട് അജിത് ചന്ദ്രമേനോൻ, ജോയിന്റ് സെക്രടറി രെഞ്ചു , കമ്മറ്റിയംഗളായ ഹനീഷ്, വനജ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ചോഴിയക്കാട് ബി.എസ്.എസ് ലൈബ്രറിയുടെ ‘ ബാലവേദിയുടെ ‘ ആഭിമുഖ്യത്തിൽ ‘ ലഹരി വിരുദ്ധ റാലി ‘നടത്തി; ചിങ്ങവനം സബ് ഇൻസ്‌പെക്ടർ വി. വി വിഷ്ണു ഫ്‌ളാഗ് ഓഫ് ചെയ്തു

Advertisements