തിരുവനന്തപുരം: അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് പാക്കിസ്ഥാന് എതിരെ നടത്തുന്ന സൈനിക നടപടി അവസാനിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ. യുദ്ധം അവസാനിപ്പിക്കണമെന്ന കാര്യത്തിൽ തർക്കമില്ലെന്നും എന്നാൽ അത് ആത്ഭാഭിമാനം അമേരിക്കയ്ക്ക് പണയം വച്ചിട്ടാകരുത് എന്നും അഖിൽ മാരാർ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റഅ വായിക്കാം
യുദ്ധം അവസാനിപ്പിക്കണം എന്നതിന് യാതൊരു തർക്കവും വേണ്ട..എന്നാലത് ആത്മാഭിമാനം അമേരിക്കയ്ക് പണയം വെച്ചിട്ടാവരുത്…
എന്ത് കൊണ്ടും പവർ ഫുൾ തീരുമാനം എടുക്കാൻ മോദിയെക്കാൾ മികവ് ഇന്ദിരാ ഗാന്ധിക്ക് തന്നെയായിരുന്നു എന്നതിന് രണ്ട് ഉദാഹരണം…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1971ഇൽ അമേരിക്ക പാകിസ്താനെ പിന്തുണച്ചപ്പോൾ അമേരിക്കൻ നാവിക സേന ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിച്ചു ഇതറിഞ്ഞ ഇന്ദിര ഗാന്ധി അമേരിക്കയ്ക്ക് ഒരു സന്ദേശം അയച്ചു…
‘നിങ്ങളുടെ നാവിക പടയെ സ്വീകരിക്കാൻ ഞങ്ങൾ അറബി കടലിൽ ഉണ്ടാകും.. സ്വാഗതം… ‘
അന്നത്തെ അമേരിക്കൻ പ്രസിഡന്റിന് അവർ അയച്ച സന്ദേശം ചുവടെ ചേർക്കുന്നു..
”India regards America as a friend. Not a boss. India is capable of writing its own destiny. We know and are aware how to deal with each one according to circumstances.’
- Indira Gandhi to Richard Nixon in 1971.
This is muscular approach – refusing to cower before a super power.
ഒരുത്തൻ നമ്മളെ നിരന്തരം കയറി അടിക്കുമ്പോൾ അല്ല നമ്മൾ പവർ ഫുൾ ആവുന്നത് അടിക്കണം എന്ന ചിന്ത വരുമ്പോൾ വേണ്ട എന്ന് അവന്റെ മനസ് പറയണം…
പാകിസ്ഥാൻ നമ്മുടെ സൈനികരെ കൊന്നു.. നമ്മുടെ സിവിലയൻസിനെ കൊന്നു…
നമ്മൾ ആദ്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് അവൻ പേടിച്ചില്ല..
അവൻ നമ്മുടെ മണ്ണിൽ കയറി ഒന്നുമറിയാത്ത പാവങ്ങളെ മതം ചോദിച്ചു കൊന്നു..
നമ്മൾ മാന്യത കാണിച്ചു ഭീകരരുടെ താവളം നോക്കി അടിച്ചു.. അവൻ പേടിച്ചോ.. ഇല്ല..
അവൻ വീണ്ടും നമ്മുടെ 15 സാധാരക്കാരെ കൊന്നു… നമ്മൾ ഒരു പൂടയും ചെയ്തില്ല.. അവൻ വീണ്ടും നമ്മളെ അടിച്ചു കൊണ്ടേയിരുന്നു.. നമ്മുടെ ജവാനും.ഉന്നത ഉദ്യോഗസ്ഥാനും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മരണപ്പെട്ടു.. എന്നിട്ടും നമ്മൾ വല്ലോം ചെയ്‌തോ..
അതിർത്തിയിൽ സമാധാനത്തോടെ ജീവിച്ച പാവങ്ങൾക്ക് അവരുടെ വീട് വിട്ട് ഓടേണ്ടി വന്നു.. ഐ പി ൽ ഉൾപ്പെടെ നമ്മൾ നിർത്തി വെച്ചു…
എന്നിട്ട് അമേരിക്കൻ പ്രസിഡന്റ് വിളിച്ചു മാധ്യസ്ഥത ഉണ്ടാക്കിയപ്പോൾ നിങ്ങൾ നിർത്തിയാൽ ഞങ്ങളും നിർത്തിയെന്ന്…
ഉക്രൈൻ പോലൊരു രാജ്യം പോലും അമേരിക്ക പറഞ്ഞത് കേട്ടില്ല.. ഇവിടെ ഇപ്പോഴും സായിപ്പിന്റെ ഓശാന കേട്ട് ജീവിക്കുന്ന ഭരണാധികാരി ആയിപോയി…
‘മര്യാദക്ക് ഇരുന്നില്ലെങ്കിൽ നിന്നെയൊക്കെ തീർത്തു കളയും ‘ ആ ഭീഷണിയിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയണം…
ഇല്ലെങ്കിൽ ഇനിയൊരുത്തനും ഇവിടെ 55 നെഞ്ചളവിന്റെ പേരിൽ ഊറ്റം കൊള്ളരുത്…
അമേരിക്കയല്ല ലോകം മുഴുവൻ എതിർത്താലും ബംഗ്ലാദേശ്‌നെ മോചിപ്പിക്കും എന്ന് പറഞ്ഞു യുദ്ധം ചെയ്തു പാകിസ്താനെ പരാജയപെടുത്തിയ പെണ്ണൊരുത്തി ഭരിച്ച നാടാ സാറേ ഇന്ത്യ എന്ന് രാജ്യത്തെ ഏതൊരു കോൺഗ്രെസ്സുകാരനും…..അല്ല… ദേശ സ്‌നേഹമുള്ള ഏതൊരു ഭാരതീയനും അഭിമാനത്തോടെ പറയാം…