മുംബൈ: 12000 കോടിയുടെ വരുമാനത്തില്‍ നിന്ന് വെറും അഞ്ച് വർഷം കൊണ്ട് തകർന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി മൈക്രോമാക്സ് ഉടമയും നടി അസിന്റെ ഭർത്താവുമായ രാഹുല്‍ ശർമ്മ.മൊബൈല്‍ ഫോണ്‍ രംഗത്തെ ഏറ്റവും വലിയ കമ്ബനികളില്‍ ഒന്നായ മൈക്രോമാക്‌സിന്റെ സഹസ്ഥാപകനായിരുന്നു രാഹുല്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് എന്നാല്‍ ഇന്ത്യൻ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുകയും അന്താരാഷ്ട്ര ബ്രാൻഡുകളെ വരെ ഏറ്റെടുക്കുകയും ചെയ്തെങ്കിലും കുറച്ച് വർഷങ്ങള്‍ക്ക് ശേഷം കൂപ്പുകുത്തി. ഇന്ത്യൻ വിപണിയിലേക്ക് ചൈനീസ് ബ്രാൻഡുകള്‍ ഉയർന്നുവന്നതായിരുന്നു മൈക്രോമാക്സിന്റെ തകർച്ചക്ക് കാരണമെന്ന് രാഹുല്‍ പറയുന്നു. രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റില്‍ലായിരുന്നു രാഹുലിന്റെ തുറന്ന് പറച്ചില്‍.
മൈക്രോമാക്‌സ് ലോകത്തിലെ ഏറ്റവും വലിയ 10 മൊബൈല്‍ ഫോണ്‍ കമ്ബനികളില്‍ ഒന്നായിരുന്നു. നോക്കിയ , സാംസങ് തുടങ്ങിയ കമ്ബനികളില്‍ നിന്നുള്ള മത്സരത്തെ ഇന്ത്യയില്‍ വിജയകരമായി അതിജീവിച്ചു. 12,000 കോടി മുതല്‍ 15,000 കോടി രൂപ വരെ വിറ്റുവരവ് നേടി. എന്നാല്‍ താമസിയാതെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബൗണ്‍സറുകള്‍ക്ക് പിന്നാലെ ബൗണ്‍സറുകള്‍, പിന്നെ ഫുള്‍ടോസില്‍ ക്ലീൻ ബൗള്‍ഡ്- എന്നാണ് തകർച്ചയെ രാഹുല്‍ വിശേഷിപ്പിച്ചത്. മൈക്രോമാക്സില്‍ സംഭവിച്ചത് മൈക്രോമാക്സില്‍ മാത്രം സംഭവിച്ചതല്ല. അതൊരു ആഗോള പ്രതിഭാസമായിരുന്നു. അക്കാലത്ത് ആഗോളതലത്തില്‍ ധാരാളം ബ്രാൻഡുകള്‍ ഉണ്ടായിരുന്നു. പക്ഷേ ആളുകള്‍ ഞങ്ങളെക്കുറിച്ച് സംസാരിച്ചു. ഇതിനിടെ വിതരണ ശൃംഖല മാറാൻ തുടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൈനീസ് നിർമ്മാതാക്കള്‍ വളർന്നുവരുന്ന ചൈനീസ് ബ്രാൻഡുകളുമായി കരാറുകളില്‍ ഏർപ്പെട്ടതിനാല്‍ ഞങ്ങള്‍ക്ക് പുതിയ പരീക്ഷണങ്ങള്‍ക്ക് അവസരമുണ്ടായില്ല. ഇന്ന് എനിക്ക് ഒരു ട്രിപ്പിള്‍ സ്‌ക്രീൻ ഫോണ്‍ നിർമ്മിക്കണമെന്ന് സങ്കല്‍പ്പിക്കുക. എനിക്ക് കഴിയില്ല. കാരണം എനിക്ക് അതിന്റെ ഘടകങ്ങള്‍ ഇല്ല. അതിനർത്ഥം എനിക്ക് പിടിച്ചുനില്‍ക്കാനാകില്ല എന്നാണ്. ഞങ്ങള്‍ രണ്ട് വർഷത്തോളം ശ്രമിച്ചു. പക്ഷേ ഒരു ഘട്ടത്തിനുശേഷം, കൂടുതല്‍ പണം ചെലവാക്കുന്നതില്‍ അർത്ഥമില്ലെന്ന് മനസ്സിലായി. എതിരാളികള്‍ക്ക് അനന്തമായ വിഭവങ്ങള്‍ ലഭ്യമാകുമ്ബോള്‍ നമ്മള്‍ പണം ചെലവാക്കുന്നതില്‍ അർഥമില്ലെന്ന് മനസ്സിലായി.
2014-ല്‍ ആലിബാബയില്‍ നിന്നുള്ള 800 മില്യണ്‍ ഡോളറിന്റെ ധനസഹായം നിരസിച്ചു. തിരിഞ്ഞുനോക്കുമ്ബോള്‍ അതൊരു തെറ്റായിരിക്കാം. അക്കാലത്ത് ഫിന്നിഷുകാരെയും കൊറിയക്കാരെയും ഞങ്ങള്‍ നേരിട്ടെങ്കില്‍, എന്തുകൊണ്ട് ചൈനക്കാരെ സാധിക്കില്ലെന്ന് കരുതി. എന്നാല്‍ നിറയെ വെടിക്കോപ്പുകളുമായാണ് ചൈനക്കാർ വന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് നിർമാണ രംഗത്തേക്ക് തിരിഞ്ഞു. മുമ്ബത്തേക്കാള്‍ കൂടുതല്‍ പണം സമ്ബാദിക്കുന്നു. ഇന്ന്, ഞങ്ങളുടെ വരുമാനം മുമ്ബത്തേക്കാള്‍ വളരെ വലുതാണ്. പക്ഷേ അത് മിക്ക ആളുകള്‍ക്കും അറിയില്ലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.