കൊലപാതകം നടത്തിയ ശേഷം മൊബൈൽ വലിച്ചെറിഞ്ഞു; പക്ഷേ, നിർണ്ണായകമായ തെളിവു നൽകിയത് അപ്രതീക്ഷിത സെൽഫി; ആലപ്പുഴയിലെ കൊലക്കേസ് പ്രതികൾ കുടുങ്ങിയത് ഇങ്ങനെ

ആലപ്പുഴ: വെൺമണിയിൽ രണ്ടു ജീവനെടുത്ത ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ, ഒരു സൂചനയും നൽകാതെ കടന്നുകളഞ്ഞിട്ടും ദാ, നിൽക്കുന്നു പ്രതികൾ എന്നു പൊലീസിനു പറഞ്ഞു കൊടുക്കാൻ ഒരു സെൽഫിയുണ്ടായിരുന്നു. കൊകൊലയാളികൾക്കൊപ്പം പരിചയക്കാരനായ ബംഗാൾ സ്വദേശി പകർത്തിയ ആ സെൽഫിയിൽനിന്നായിരുന്നു പൊലീസിന്റെ നീക്കങ്ങൾ. ഒരാഴ്ച മാത്രമാണ് കൊലയാളികളായ ലബിലു ഹസനും ജുവൽ ഹസനും ചെങ്ങന്നൂർ പ്രദേശത്ത് ഉണ്ടായിരുന്നത്.

Advertisements

അതിനിടയിൽ പരിചയപ്പെട്ട ബംഗാൾ സ്വദേശി ഷരീഫുൽ ഇസ്ലാം തന്റെ ഫോണിൽ ഒരു രസത്തിനു പകർത്തിയതാണ് ആ സെൽഫി. ആദ്യ അന്വേഷണത്തിൽ തന്നെ ആ ചിത്രം പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഒട്ടും വൈകാതെ ആ സെൽഫി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കൊരു ഡിജിറ്റൽ യാത്ര നടത്തി. കൊൽക്കത്തയിലെത്തിയ ശേഷം ബംഗ്ലാദേശിലേക്കു കടക്കാനുള്ള പാച്ചിലിനിടയിൽ പ്രതികൾ വിശാഖപട്ടണത്തു വച്ചു തന്നെ കുടുങ്ങാൻ ആ സെൽഫിയുടെ സഞ്ചാരമായിരുന്നു പ്രധാന കാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊലപാതകങ്ങൾ നാടറിഞ്ഞതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ആദ്യം അന്വേഷിച്ചത് ഇതര സംസ്ഥാന തൊഴിലാളികളെപ്പറ്റിയാണ്. കൊലപാതകം നടന്ന വീട്ടിൽ അടുത്ത ദിവസങ്ങളിലെങ്ങാനും ഇതര സംസ്ഥാനക്കാർ ജോലിക്കു വന്നിരുന്നോ, പ്രദേശത്തു താമസിച്ചിരുന്ന തൊഴിലാളികളിൽ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നൊക്കെയാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. രണ്ടു തൊഴിലാളികൾ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ജോലിക്കുണ്ടായിരുന്നെന്ന വിവരം കിട്ടി. പിന്നാലെ പ്രദേശത്തു താമസിക്കുന്ന ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തു.

അക്കൂട്ടത്തിലാണ് ഷരീഫുൽ ഇസ്ലാമിനോടു പൊലീസ് സംസാരിച്ചത്. ഒപ്പം താമസിച്ചിരുന്ന രണ്ടുപേർ സ്ഥലം വിട്ടിട്ടുണ്ടെന്ന് ഷരീഫ് പറഞ്ഞു. അത് ആദ്യ സൂചനയായിരുന്നു. ഷരീഫും ഒരാഴ്ചയായി ഒപ്പമുണ്ടായിരുന്ന രണ്ടുപേരും താമസം മാറ്റാനായി വീട് വാടകയ്ക്ക് എടുത്തിരുന്നു. ഒരു ദിവസം ഷരീഫ് ജോലി കഴിഞ്ഞെത്തുമ്‌ബോൾ രണ്ടുപേരെയും കാണാനില്ല. പിറ്റേന്നു രാവിലെ പരിചയമില്ലാത്ത നമ്പരിൽനിന്ന് ഷരീഫിന് ഒരു ഫോൺ വിളിയെത്തി. കൂടെ താമസിച്ചിരുന്നവരിൽ ഒരാളായിരുന്നു അത്.

മറ്റൊരു ജോലി കിട്ടിയതിനാൽ പോകുന്നു എന്നൊക്കെയാണ് പറഞ്ഞതെങ്കിലും വെൺമണിയിലെ സ്ഥിതി അറിയാനുള്ള വിളിയായിരുന്നു അതെന്ന് പൊലീസ് ഊഹിച്ചു. അപ്പോൾ സംഭവം പുറപുറത്തറിഞ്ഞിരുന്നില്ല. കൊല്ലത്തു ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ പ്രതികൾ ട്രെയിനിൽ വച്ചു പരിചയപ്പെട്ട് ഫോൺ വാങ്ങി വിളിക്കുകയായിരുന്നു എന്നു പൊലീസ് കണ്ടെത്തി. പക്ഷേ, അപ്പോഴേക്കും പ്രതികൾ അകന്നകന്നു പോകുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടയിൽ ഷരീഫിന്റെ ഫോൺ ഗാലറിയിൽ ആകസ്മികമായി ചില ചിത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ കണ്ടു. വലിയ വീടുകളുടേതായിരുന്നു അവ.

മുങ്ങിയ കൂട്ടുകാർ എടുത്തതാണ് ചിത്രങ്ങളെന്ന് ഷരീഫ് പറഞ്ഞു. കൊള്ളയടിക്കാൻ ഉന്നമിട്ട വീടുകളാകാം അവയെന്നു പൊലീസ് ഊഹിച്ചു. ചിത്രങ്ങളുടെ കൂട്ടത്തിലൊരു സെൽഫി കണ്ട് അതേപ്പറ്റി അന്വേഷിച്ചതോടെയാണ് പ്രതികളിലേക്കുള്ള വഴി തുറന്നത്. ഷരീഫും ഒപ്പം താമസിച്ചിരുന്നവരുമാണ് ഷരീഫ് എടുത്ത സെൽഫിയിലുള്ളത്. അതു അതു കണ്ടപ്പോൾ ഷരീഫ് പറഞ്ഞു: ഇവരെയാണ് കാണാതായത്! പിന്നെ പൊലീസ് അതിവേഗം നീങ്ങി. ആ സെൽഫി പൊലീസ് പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണിലേക്കു പകർത്തി.

വിവിധ സംസ്ഥാനങ്ങളിലെ റെയിൽവേ സുരക്ഷാ സേനയ്ക്കുംമറ്റും അതിവേഗം അയച്ചുകൊടുത്തു.അന്വേഷണ സംഘത്തിലെ എസ്ഐ വി.ബിജു (ഇപ്പോൾ സിഐ) നേരത്തെ റെയിൽവേ സുരക്ഷാ സേനയിൽ ജോലി ചെയ്തിട്ടുണ്ട്. മിക്ക ട്രെയിനുകളുടെയും സമയവും മറ്റും നന്നായറിയാം. ആ അനുഭവ പരിചയത്തിൽനിന്ന് ബിജു ഉറപ്പിച്ചു: കൊൽക്കത്ത ഹൗറ സ്റ്റേഷനിലേക്കു പോകുന്ന കൊറമാണ്ഡൽ എക്‌സ്പ്രസിൽ പ്രതികൾ കയറിയിട്ടുണ്ടാവും. അതു കൃത്യമായിരുന്നെന്ന് പിന്നീടു വ്യക്തമായി.

Hot Topics

Related Articles