കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ രണ്ട് , മൂന്ന് വാർഡുകളെ ബന്ധിപ്പിക്കുന്ന മാടത്താനി – ഗവ.എൽ.പി സ്‌കൂൾ റോഡിന് എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 11.45 ലക്ഷം രൂപ അനുവദിച്ച് പുനക്രമീകരിക്കുന്ന റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. പനച്ചിക്കാട് കൊല്ലാട് നന്മ റെസിഡൻസ് അസോസിയെഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചത്. റോഡിന്റെ നവീകരണ നിർമ്മാണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നന്മ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഫാ.ജോജി വർഗീസ് അധ്യക്ഷത വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ , വാർഡ് അംഗം സുനിൽ ചാക്കോ എന്നിവർ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി പി.എസ് രൂപേഷ് സ്വാഗതവും കമ്മിറ്റി അംഗം ബാബു നന്ദിയും പറഞ്ഞു.

