അതിർത്തി സംഘർഷത്തിന് അയവ് : ഐപിഎൽ പുനരാരംഭിക്കാൻ ബി സി സി ഐ ; ബെംഗളൂരുവിന് തിരിച്ചടി

ബാംഗ്ലൂർ : ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന് വെടിനിർത്തലോടെ അയവു വന്നതിനാൽ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. വരുന്ന ചൊവ്വാഴ്ചയ്ക്കകം താരങ്ങളെല്ലാം ടീമിനൊപ്പം ചേരണമെന്നാണ് ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. മേയ് 15, 16 തീയതികളില്‍ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്ലേഓഫും ഫൈനലും ഉള്‍പ്പെടെ 17 മത്സരങ്ങളാണ് ഈ സീസണില്‍ ഇനി ബാക്കിയുളളത്. അതേസമയം നായകന്‍ രജത് പാട്ടിധാറിന് പരിക്കേറ്റത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Advertisements

കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇനിയുളള രണ്ട് മത്സരങ്ങള്‍ പാട്ടിധാറിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഐപിഎല്‍ പുനരാരംഭിക്കാന്‍ കുറച്ചുദിവസങ്ങള്‍ കൂടി ഉണ്ടെന്നിരിക്കെ താരത്തിന് തിരിച്ചുവരാന്‍ ഇനിയും സമയമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായുളള പരിശീലനത്തിനിടെയാണ് പാട്ടിധാറിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് വിരല്‍ കെട്ടിവച്ചിരിക്കുന്നതിനാല്‍ ഏകദേശം 10 ദിവസമെങ്കിലും പരിശീലനത്തിന് ഇറങ്ങരുതെന്ന് താരത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്ലേഓഫ് അടുക്കവേ ക്യാപ്റ്റന്‍ കൂടിയായ രജത് പാട്ടിധാറിന്റെ അഭാവം ആര്‍സിബി ടീമിനെ കാര്യമായി ബാധിക്കും. ഈ സീസണില്‍ 10 മത്സരങ്ങളില്‍ 239 റണ്‍സാണ് പാട്ടിധാര്‍ ആര്‍സിബിക്കായി സ്‌കോര്‍ ചെയ്തത്. രണ്ട് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 23.90 ശരാശരിയിലാണ് ഈ നേട്ടം. 140.58 ആണ് സ്‌ട്രൈക്ക് റേറ്റ്. ടീമിനായി നിര്‍ണായക മത്സരങ്ങളില്‍ എല്ലാം ഇംപാക്ടുളള ബാറ്റിങ് പ്രകടനം സൂപ്പര്‍ താരം കാഴ്ചവയ്ക്കാറുണ്ട്.

Hot Topics

Related Articles