തിരൂര്‍: മലപ്പുറം ജില്ലയില്‍ വീണ്ടും കുഴല്‍പ്പണവേട്ട. 1.45 കോടി രൂപയാണ് പിടികൂടിയത്. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനില്‍ എന്നിവരാണ് കുഴല്‍പ്പണം കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിപ്പിച്ച് കടത്തിയത്.
ഇതിന് പുറമേ, അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുടെ കുഴല്‍പണം മലപ്പുറം വളാഞ്ചേരിയില്‍ വ്യാഴാഴ്ച വൈകീട്ട് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടി. വളാഞ്ചേരി ജംഗ്ഷനില്‍ വ്യാഴാഴ്ച്ച വൈകീട്ടാണ് വാഹന പരിശോധനക്കിടെ പണം പിടികൂടിയത്.സംഭവത്തില്‍ എറണാകുളത്ത് താമസിക്കുന്ന പൂണെ സ്വദേശികളായ ദമ്പതികളെ പോലീസ് പിടികൂടി. ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളാഞ്ചേരി ജങ്ഷന് സമീപം കാത്തുനിന്ന് പൊലീസ് സംഘം പണവുമായി എത്തിയ കാര്‍ വളയുകയായിരുന്നു. കാറില്‍ പരിശോധന നടത്തിയപ്പോഴാണ് സീറ്റിന് അടിയില്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസംകൊണ്ട് നാല് കോടി രൂപയാണ് ജില്ലയില്‍ നിന്ന് പൊലീസ് പിടികൂടിയത്.