തലയോലപ്പറമ്പ്: വൈക്കത്തെ ജലാശയങ്ങളെ മലിനമാക്കുന്ന വെള്ളൂര്‍ കെപിപിഎല്ലിന്റെ നടപടി അവസാനിപ്പിക്കണമെന്ന് സിപിഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശുദ്ധജലത്താല്‍ സമൃദ്ധമായ പുഴകളും തോടുകളുമുള്ള വൈക്കത്തെ ജലാശയങ്ങള്‍ അടുത്ത കാലത്തായി രാസമാലിന്യം നിറഞ്ഞതുമൂലം വിഷമയമായി ഉപയോഗിക്കാന്‍ കഴിയാത്തവിധത്തിലായിരിക്കുകയാണ്.
കെ.ഡി.വിശ്വനാഥന്, പി.ആര്. ശരത് കുമാര്‍, ജസീനഷാജുദ്ദീന് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ചെമ്പ് വിജയോദയം യുപി സ്കൂളിൽ നടന്ന സമ്മേളനത്തില്‍ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആര്. രാജേന്ദ്രന്, ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്. സുശീലന്, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ജോണ്‍ വി.ജോസഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എന്‍. രമേശന്, കെ.അജിത്ത്, ഇ.എന്‍.ദാസപ്പന്, സി.കെ.ആശ എംഎല്‍എ, സ്വാഗതസംഘം സെക്രട്ടറി കെ.എസ്. രത്നാകരന് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം സാബു പി. മണലൊടി സെക്രട്ടറിയായി 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വൈക്കത്തെ ജലാശയങ്ങളെ മലിനമാക്കുന്നത് കെ.പി.പി.എൽ അവസാനിപ്പിക്കണം : സി പി ഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം : സാബു പി. മണലൊടി മണ്ഡലം സെക്രട്ടറി

Advertisements