വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് മാർഗനിർദേശം: വൈക്കത്ത് ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പിൻ്റെ കരിയർ ഗൈഡൻസ് ക്ലാസ് 13 മുതൽ

വൈക്കം: ഹയര്‍ സെക്കന്‍ഡറി പാസായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസിൻ്റെ നേതൃത്വത്തില്‍ 13 മുതല്‍ 16 വരെ വൈക്കം ആശ്രമം സ്‌കൂളില്‍ പ്രോക്റ്റ് 2025 എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിക്കും. 13ന് രാവിലെ 9.30ന് സി.കെ. ആശ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിസാറ്റ് ഡയറക്ടര്‍ ഡോ. കെ.ദിലീപ് അധ്യക്ഷത വഹിക്കുന്ന ക്യാമ്പിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തും. ഡോ.പ്രീത് ഭാസ്‌കര്‍ മോട്ടിവേഷന്‍ ക്ലാസ് നയിക്കും. ഉന്നത വിദ്യാഭ്യാസരംഗത്തെ വിവിധ വിഷയങ്ങളെയും കോഴ്‌സുകളെയും തൊഴില്‍ സാധ്യതകളെയും കുറിച്ച് ഡോ.കെ.ദിലീപ്, ഡോ. രാജുമാവുങ്കല്‍, ഡോ. കെ.ജെ.അനൂപ്,സാം ടി. മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പൽമാരായ കെ.എസ്.സിന്ധു,ബീന, പ്രധാന അധ്യാപകരായ പി.ആര്‍.ബിജി,പി.ടി. ജിനേഷ് എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഫസര്‍മാരായ ഡോ. വി.ജെ.ജോസഫ്,ദിവ്യ നായര്‍,ടിമിതോമസ്,ഷീജ ഭാസ്‌കര്‍,അഖില്‍ബഷീ, ഡോ.സേതുമെറിന്‍,എം. രമേശ്,ജി.അഞ്ജന,ജീനാ കെ.പീറ്റര്‍, ഇ.വി. മനോജ്,നീതുപൗലോസ്, ഷീനഭാസ്‌കര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
വൈക്കത്തും സമീപപ്രദേശത്തുമുള്ള പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് വിസാറ്റ് ഡയറക്ടര്‍ ഡോ. കെ. ദിലീപ്,ഡോ. കെ.ജെ അനൂപ്, ഡോ. രാജു മാവുങ്കല്‍, പിആര്‍ഒ ഷാജി ആറ്റുപുറം എന്നിവര്‍ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 0485 2259900, 9447302306 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Advertisements

Hot Topics

Related Articles