ലിംഗനീതിയും സന്നദ്ധപ്രവര്‍ത്തനവും പാഠ്യപദ്ധതിയില്‍; പാഠ്യപദ്ധതി പരിഷ്‌കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചു; പാഠപുസ്തകങ്ങല്‍ അടിമുടി മാറും

തിരുവനന്തപുരം: സംസ്ഥാനത്ത് പാഠപുസ്തകങ്ങള്‍ അടിമുടി മാറാനൊരുങ്ങുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന് കരിക്കുലം, കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മലയാളം അക്ഷരമാലയും ലിംഗനീതി, സന്നദ്ധപ്രവര്‍ത്തനം എന്നിവയുടെ പ്രാധാന്യവും ഉള്‍പ്പെടുത്തിയാവും പുതിയ പരിഷ്‌കരണം.

Advertisements

സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കല്‍, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ള സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയില്‍ ആവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നടപടി ഉണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ സ്‌കൂള്‍ സംവിധാനങ്ങള്‍ ഏകീകരിക്കാനുള്ള പ്രവര്‍ത്തനം തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്ന നിലയില്‍ നടപ്പാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Hot Topics

Related Articles