യാത്ര അയപ്പ് യോഗത്തിൽ ആഘോഷത്തോടെ നൃത്തം വച്ച് കന്യാസ്ത്രീ..! മലയാളത്തിലെ ഹിറ്റ് ഗാനത്തിനൊപ്പം ചുവട് വച്ചത് എസ്.എച്ച് മൗണ്ട് സെന്റ് മർസലിനാസ് സ്‌കൂളിലെ ടീച്ചറായ കന്യാസ്ത്രീ; വീഡിയോ കാണാം

ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: യാത്ര അയപ്പ് പലർക്കും പലപ്പോഴും വേദനാ ജനകമായ അനുഭവമാണ് സമ്മാനിക്കുന്നത്. ജോലി സ്ഥലത്തു നിന്നായാലും, വീട്ടിൽ നിന്നായാലും എവിടെ നിന്നായാലും വിടവാങ്ങൽ എന്നത് വളറെ വേദന നിറഞ്ഞ കാര്യമാണ്. എന്നാൽ, തനിക്ക് യാത്ര അയപ്പു നൽകുന്ന വേദിയിൽ നൃത്തം ചെയ്യുന്ന ഒരാളെ കണ്ടാലോ..! അതും ഒരു കന്യാസ്ത്രീ ആയാലോ.? കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ടിലെ മർസെലിനാസ് ഹൈസ്‌കൂളിലാണ് അത്യപൂർവമായ കാഴ്ച അരങ്ങേറിയത്.

Advertisements

സ്‌കൂളിലെ പ്രധാന അധ്യാപിക സിസ്റ്റർ ലിറ്റിൽ തെരേസ് കഴിഞ്ഞ ദിവസമാണ് സർവീസിൽ നിന്നും വിരമിച്ചത്. സ്‌കൂളിലെ വാർഷികാഘോഷത്തിന്റെയും യാത്രയയപ്പിന്റെയും ഭാഗമായി നടത്തിയ ചടങ്ങിലാണ് കന്യാസ്ത്രീയായ അധ്യാപിക നൃത്തം ചെയ്തത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത അധ്യാപികയക്ക്് ആവേശത്തോടെ കൈ അടിച്ച് കുട്ടികളും വേണ്ട പിൻതുണ നൽകി. വീഡിയോ ഇന്നു രാവിലെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.