കോട്ടയം: കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്ത് റോഡരികിൽ അപകടകരമായി നിൽക്കുന്ന പഞ്ഞിമരം ബൈക്ക് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നതായി പരാതി. താഴത്തങ്ങാടി അറുപുഴയ്ക്കും -ആലുമ്മൂടിനും ഇടയിൽ കോഴിക്കടയ്ക്ക് സമീപത്തായാണ് റോഡരികിൽ പഞ്ഞിമരം അപകട ഭീഷണി ഉയർത്തുന്നത്. ആറ്റുതീരത്താണ് ഈ പഞ്ഞിമരം നിൽക്കുന്നത്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരുമാണ് ദിവസവും ഇത് വഴി കടന്നു പോകുന്നത്. തിരക്കേറിയ കോട്ടയം – കുമരകം റോഡായതിനാൽ തന്നെ മരം റോഡിലേയ്ക്ക് മറിഞ്ഞു വീഴുന്ന സാഹചര്യം ഉണ്ടായാൽ ഇത് വലിയ അപകടത്തിന് ഇടയാക്കും. റോഡിലേയ്ക്ക് ചരിഞ്ഞു നിൽക്കുന്ന ഈ മരത്തിന്റെ അപകട സാധ്യത സംബന്ധിച്ചു നിരവധി ആളുകൾ പൊരുമരാമത്ത് വകുപ്പിന് അടക്കം പരാതി നൽകിയെങ്കിലും ഇതുവരെയും നടപടികൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി മരം വെട്ടിനീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇഖ്ബാൽ ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ ആവശ്യപ്പെട്ടു.
കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്ത് റോഡരികിൽ അപകടകരമായ രീതിയിൽ പഞ്ഞിമരം; ബൈക്ക് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരു പോലെ ഭീഷണിയായ പഞ്ഞിമരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തം; പരാതിയുമായി ഇഖ്ബാൽ ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ
