ട്രംപിന്റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

ദമാം : വമ്പൻ പ്രഖ്യാപനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളിപ പര്യടനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾ. ഏറ്റവും ഒടുവിലായുള്ള ട്രംപിന്റെ വമ്പൻ പ്രഖ്യാപനം സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്നതാണ്.

Advertisements

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഈ പ്രഖ്യാപനത്തെ സൗദി കിരീടാവകാശി ഉൾപ്പെടെയുള്ള സദസ് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. സിറിയയ്ക്ക് മേലുള്ള ഉപരോധം പിൻവലിക്കുമെന്ന് ഡോണൾഡ് ട്രംപ് ഉറപ്പ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിറിയയിലെ പുതിയ സർക്കാർ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് ട്രംപ്, സിറിയക്കെതിരായ അമേരിക്കൻ ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉപരോധം നീക്കാനുള്ള അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്‌ത്‌ സിറിയയും രംഗത്തെത്തി.

Hot Topics

Related Articles