കോട്ടയം: പത്തും പ്ലസ്ടുവും കഴിഞ്ഞ് ഇനി എന്ത് എന്ന് ആശങ്കപ്പെടുന്ന യുവത്വത്തിന് വഴികാട്ടിയാകാൻ ജാഗ്രത ന്യൂസ് ലൈവിന്റെ Lets Fly 25 സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ മെയ് 25 ഞായറാഴ്ച നടക്കും. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിനു മുകളിലെ ഉമ്മൻചാണ്ടി സ്മാരക ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. സംസ്ഥാനത്തെയും പുറത്തെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. ഇതിനോടകം തന്നെ നൂറുകണക്കിന് വിദ്യാർത്ഥികൾ കരിയർ ഗൈഡൻസ് സെമിനാറിൽ പങ്കെടുക്കുന്നതിനായി പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നഴ്സിംങ്, മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിംങ്, ഐടിഐ തുടങ്ങിയ വിവിധ കോഴുകളുള്ള കോളേജുകളിൽ നിന്നുള്ള പ്രതിനിധികളാണ് പരിപാടികളിൽ പങ്കെടുക്കുക. പരിപാടിയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും സംശയങ്ങൾ പരിഹരിക്കുന്നതിനുമായി ജാഗ്രത ന്യൂസ് ലൈവിന്റെ വാട്സ്അപ്പ് നമ്പരുകളിൽ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുക. ഫോൺ: 9496378611. കൂടുതൽ വിവരങ്ങൾക്കായി ജാഗ്രത ന്യൂസ് ലൈവിന്റെ ഫെയ്സ്ബുക്ക്, വാട്സ്അപ്പ്, യുട്യൂബ്, ഇൻസ്റ്റഗ്രാം ചാനലുകൾ ഫോളോ ചെയ്യുക.
പ്ലസ്ടുവും പത്തും കഴിഞ്ഞോ…! നിങ്ങൾക്ക് വഴികാട്ടിയാകാൻ ജാഗ്രത ന്യൂസ് Lets Fly 25 സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ; സംസ്ഥാനത്തെയും പുറത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിങ്ങൾക്ക് വഴി കാട്ടും; ജാഗ്രതയുടെ കരിയർ ഗൈഡൻസ് സെമിനാർ മെയ് 25 ഞായറാഴ്ച നാഗമ്പടം ഉമ്മൻചാണ്ടി സ്മാരക ഓഡിറ്റോറിയത്തിൽ; രജിസ്ട്രേഷൻ ആരംഭിച്ചു ; രജിസ്ട്രേഷനായി വിളിക്കാം: 9496378611
