പാകിസ്ഥാന് തലവേദനയായി സിന്ധ് ദേശീയവാദികളും; ഹൈവേയിൽ കുത്തിയിരിപ്പ് സമരം

ഇസ്ലാമാബാദ്: ബലൂച് ദേശീയ വാദികൾക്ക് പിന്നാലെ പാകിസ്ഥാന് തലവേദനയായി സിന്ധ് ദേശീയവാദികളും രം​ഗത്ത്. സിന്ധ് ദേശിനുവേണ്ടി വാദിക്കുന്ന രാഷ്ട്രീയ ഗ്രൂപ്പായ ജെയ് സിന്ധ് ഫ്രീഡം മൂവ്‌മെന്റ് ( ജെഎസ്‌എഫ്‌എം ) പ്രവർത്തകർ വെള്ളിയാഴ്ച ഹൈവേയിൽ കുത്തിയിരിപ്പ് സമരം നടത്തി. സിന്ധ് ദേശീയ സമരവുമായി ബന്ധപ്പെട്ട് കാണാതായവരെയും ജയിലിലടച്ചവരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ രം​ഗത്തെത്തിയത്. സിന്ധിലെയും ബലൂചിസ്ഥാനിലെയും തിരോധാനങ്ങൾ, നിയമവിരുദ്ധ തടങ്കലുകൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയിൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. 

Advertisements

നേതാക്കളായ സാഹിദ് ചന്ന, സജാദ് ചന്ന, അദ്‌നാൻ ബലൂച്, ബാദ്ഷാ ബലൂച്, റഫീഖത്ത് മൻഘൻഹർ, ഷാഹിദ് സൂമ്രോ എന്നിവരെ ഉടൻ മോചിപ്പിക്കണമെന്ന് സംഘടന ചെയർമാൻ സൊഹൈൽ അബ്രോ, സുബൈർ സിന്ധി, അമർ ആസാദി എന്നിവരുൾപ്പെടെയുള്ള ജെഎസ്‌എഫ്‌എം നേതാക്കൾ ആവശ്യപ്പെട്ടു. വ്യാജ കുറ്റങ്ങൾ പിൻവലിക്കണമെന്നും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത എല്ലാവരെയും മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Hot Topics

Related Articles