കോട്ടയം : ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്ക്കറെ വിസ്മരിക്കുന്ന കാലത്ത് ജില്ലാ പഞ്ചായത്ത് ആ മഹത്മാവിൻ്റെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിൻ്റെ പേരിൽ സാംസ്കാരിക നിലയം തീർത്തത് അഭിനന്ദാർഹമാണെന്ന് മന്ത്രി വി എൻ വാസവൻ. വെച്ചൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച അംബേദ്കർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി.കെ. ആശ എം എൽ എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബിയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ വകയിരുത്തിയാണ് സാംസ്കാരിക നിലയം നിർമ്മിച്ചത്. വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ ജില്ലാപഞ്ചായത്ത് അംഗം ഹൈമിബോബി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അജി, പഞ്ചായത്ത് അംഗങ്ങളായ എൻ. സുരേഷ്കുമാർ, സോജിജോർജ്, പി.കെ. മണിലാൽ, എസ്.ബീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, സിഡിഎസ് ചെയർപേഴ്സൺ മിനി സരസൻ , വി.കെ. സതീശൻ, കെ.എം. വിനോഭായ് , പഞ്ചായത്ത് സെക്രട്ടറി വി.കെ. റജിമോൻ തുടങ്ങിയവർ സംബന്ധിച്ചു.
അംബേദ്ക്കറെ ഓർമ്മിക്കാൻ വെച്ചൂരിൽ സാംസ്കാരിക നിലയം : മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

Advertisements