വൈക്കം : ഇടയാഴം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്ഥിരം ശാന്തിക്കാരനെ നിയമിക്കുന്നതിനും ശുചിമുറി സമുച്ചയം നിർമ്മിക്കുന്നതിനും തിരുവതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ ദേവസ്വം മന്ത്രിക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് വെങ്കിടേശ്വരൻ കാവുംപള്ളിമഠം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് ഗോപിസുമഗോപുരം,സെക്രട്ടറി വി.ടി. അശോകൻവെളപ്പറമ്പിൽ, ജോയിൻ്റ് സെക്രട്ടറി അമൽ കണിയാന്തറ, സുരേഷ് ചക്കനാട്,ഷിബുഷാജിഭവനം, പ്രസാദ് കുഴിയിൽ, മനുരേവതി, ബിജഷ് കുമാർ തൃക്കേനട, ചിത്രൻ ചിരട്ടേപ്പറമ്പ് പ്രതാപൻ വിഷ്ണുനിവാസ്, മോഹനൻ സുചിത്രാലയം, മല്ലികതൃക്കേനട തുടങ്ങിയവർ സംബന്ധിച്ചു.
ഇടയാഴം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്ഥിരം ശാന്തിക്കാരനെ നിയമിക്കും : മന്ത്രി വി എൻ വാസവൻ

Previous article