മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘നമുക്കും സേഫ് ആകാം’ ക്യാമ്പയിനു തുടക്കമായി

തൊടുപുഴ: കുമാരമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുമാരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. പഞ്ചായത്ത് തലത്തിൽ കൂടിയ മീറ്റിങ്ങിൽ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി.വാർഡ്തലത്തിൽ രൂപീകരിച്ചിരിക്കുന്ന ജാഗ്രതാ സമിതികൾ വാർഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

Advertisements

മെയ് 25 മുതൽ എല്ലാ വീടുകളിലും കൊതുകിന്റെ ഉറവിട നശീകരണം, കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷൻ, ബോധവൽക്കരണ നോട്ടീസുകളുടെ വിതരണം എന്നിവ നടത്തും. കൂടാതെ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഓടകൾ,മാലിന്യം നിക്ഷേപിച്ചിരിക്കുന്ന സ്ഥലങ്ങൾ മുതലായവ ശുചീകരിക്കും. എലിപ്പനിക്കെതിരെ വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊഴിലുറപ്പ് പ്രവർത്തകർ കൃഷിക്കാർ, ക്ഷീര കർഷകർ, മീൻപിടുത്തക്കാർ മുതലായവർക്ക് എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്ന് വിതരണം നടത്തും. സ്വയം ചികിത്സ നിർബന്ധമായും ഒഴിവാക്കുക. പനി, മറ്റ് രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. കൂടാതെ മോശമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്ത വിതരണം നടത്തുന്ന തട്ടുകടകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ പരിശോധന ഊർജിതമാകും.

കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തും. പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾ, വീടുകൾ എന്നിവയ്‌ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുന്നതാണ്. ഇന്ന് നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം അഹ അ്വവമൃ ദന്തൽ കോളേജിൽ വെച്ച് പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി തോമസ് ഉദ്ഘാടനം നിർവഹിച്ചു. ദന്തൽ കോളേജ് മാനേജിംഗ് ഡയറക്ടർ ഡോക്ടർ പൈജാസ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിബിൻ വർഗീസ് സന്ദേശം നൽകി. മെഡിക്കൽ ഓഫീസർ ഡോക്ടർ റോസ് റെയ്‌നോൾഡ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായിട്ടുള്ള ലൈലാ കരീം, ഷമീന നാസർ, പ്രിൻസിപ്പാൾ ഡോക്ടർ വിനോദ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഷൈല ഭായി, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ സി, ഏകാരോഗ്യം ജില്ലാ മെന്റർ അനിൽകുമാർ. ഡോക്ടർ ഭരത് ശേഖർ നയനാർ , പി.എച്ച്.എൻ. തമസ എസ്. നായർ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകർ ആശാപ്രവർത്തകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles