അഭ്യൂഹങ്ങൾക്ക്‌ അവസാനം; അത് സായ് ധൻഷിക തന്നെ; നടൻ വിശാലിന്റെ വിവാഹ തിയതി പുറത്ത്

കഴിഞ്ഞ ​ദിവസം ആയിരുന്നു നടൻ വിശാൽ വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. പ്രണയ വിവാഹമാണെന്നും വിശാൽ അറിയിച്ചിരുന്നു. പിന്നാലെ നടി സായ് ധൻഷികയാണ് വധു എന്ന തരത്തിലും അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ അത് അഭ്യൂഹമല്ല യഥാർത്ഥമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധൻഷികയും. 

Advertisements

യോ​ഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു വെളിപ്പെടുത്തൽ. വിവാഹം ഓ​ഗസ്റ്റ് 29ന് നടക്കുമെന്നും ധൻഷിക ഓ​ഡിയോ ലോഞ്ച് വേദിയിൽ പറഞ്ഞു. “ഈ വേദി ഞങ്ങളുടെ വിവാഹ അനൗൺമെന്റ് വേദി ആകുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല. പതിനഞ്ച് വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങളെ പറ്റി രാവിലെ വാർത്തകളും വന്നിരുന്നു. ഇനി മറയ്ക്കാൻ ഒന്നുമില്ല. ഒടുവില്‍ ഞങ്ങൾ ഓ​ഗസ്റ്റ് 29ന് വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഒരു കാര്യമേ എനിക്കുള്ളൂ. അദ്ദേഹത്തോടൊപ്പം എന്നും സന്തോഷമായി ഇരിക്കണം. ഐ ലവ് യു ബേബി. നല്ലൊരു മനുഷ്യനാണ് അദ്ദേഹം”, എന്നായിരുന്നു ധന്‍ഷികയുടെ വാക്കുകള്‍. 

Hot Topics

Related Articles