ഒന്നു മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക് പരീക്ഷ ഏപ്രിൽ രണ്ടു വരെ; പരീക്ഷകൾ 23 ന് ആരംഭിക്കും

തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ 23 മുതൽ ഏപ്രിൽ രണ്ടു വരെയുള്ള തീയതികളിലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകൾ നടക്കുകയാണ്.

Advertisements

കൂടാതെ ഏപ്രിൽ, മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്.എസ്.എൽ.സി, ഹയർസെക്കന്ററി/ വി.എച്ച്.എസ്.ഇ മൂല്യ നിർണ്ണയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഏപ്രിൽ 2ന്പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാഠഭാഗങ്ങൾ പൂർത്തിയാക്കി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ സുഗമമായി നടത്തുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽ നിന്ന് കേരളത്തിലെ കുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Hot Topics

Related Articles