ഗണേശപുരാണ യജ്ഞം മൂന്നാം ദിനത്തിലേക്ക്. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ തിരക്കേറുന്നു

കോട്ടയം: പ്രപഞ്ചത്തിലെ കൂട്ടങ്ങളുടെയും കൂട്ടായ്മയുടെയും ഈശ്വരനാണ് മഹാഗണപതി. ആള്‍ക്കൂട്ടം ആട്ടിന്‍കൂട്ടം പോലെയാണ്. ചിന്തിക്കാനുളള വിവേചന ബുദ്ധി അത്തരം സംഘങ്ങൾക്ക് നഷ്ടപ്പെടുന്നു. കലാപങ്ങളിലേക്ക് നയിക്കുന്നതുപോലും അത്തരത്തിലുളള വികാരമാണ്. സല്‍ബുദ്ധിയ്ക്കായുള്ള ഗണപതി ആരാധന പ്രസക്തമാക്കുന്നത് ഇവിടെയാണ്- ഗണേശപുരാണ മുഖ്യ യജ്ഞാചാര്യന്‍ ശരത് എ ഹരിദാസന്‍ പറഞ്ഞു.

Advertisements

ഉറുമ്പിന്‍കൂട്ടത്തിന് തീറ്റ നല്‍കുകയാണ് ഗണപതിയെ പ്രീതിപ്പെടുത്താന്‍ ഒരുവഴി എന്നു പറയാറുണ്ട്. അന്നദാനവും പുണ്യചടങ്ങുകളും എല്ലാം ഗണേശ ആരാധനകളാണ്. കൂട്ടങ്ങളുടെ അധിപനാണ് ഭഗവാന്‍ എന്നതിനാലാണ് അത്. ഗണപതി ഭഗവാന്റെ രൂപം തേജോമയവും വിസ്മയജന്യവുമാണ്. അതുകൊണ്ട് തന്നെ യഥാര്‍ഥ രൂപത്തിലുളള ദര്‍ശനത്തിന് മനസാന്നിധ്യവും നിറഞ്ഞ ഭക്തിയുമാണ് അനിവാര്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രകൃതിക്ക് ഒരു താളമുണ്ട്. അതിനെ ലംഘിക്കാന്‍ ഈശ്വരന്‍മാര്‍പോലും തയാറാവില്ല. അസുരന്മാര്‍ തപസു ചെയ്ത് അനിവാര്യ ഘട്ടമെത്തുമ്പോള്‍ വരപ്രസാദം നല്‍കുന്നതിന് അതിനാലാണ്. ഒരു സമര്‍പ്പണത്തിനും സേവനത്തിനും പ്രതികരിക്കാതെ കഴിയില്ല. പക്ഷേ മനുഷ്യന്‍ ഏകപക്ഷീയമായാണ് പ്രകൃതിയുടെ ആ നൈസര്‍ഗികതയെ പലപ്പോഴും വെല്ലുവിളിക്കുകയും ലംഘിക്കുകയും ചെയ്യുന്നത്.

സഭയെ അറിയാതെ പെരുമാറുന്ന സ്വഭാവം വേദസംസ്‌കാരത്തില്‍ വളര്‍ന്ന ഋഷി പുത്രനുപോലും സംഭവിച്ചതായി പുരാണ കഥയെ അധീകരിച്ച് സംസാരിക്കവേ യജ്ഞാചാര്യന്‍ ഉദാഹരണ സഹിതം വിവരിച്ചു. മഗധ രാജധാനിയില്‍ എത്തിയ ഋഷി പുത്രന്‍ പണ്ഡിത സദസില്‍ ഇടപെട്ട് സംസാരിച്ചു. മഹാപണ്ഡിതരുടെ ചര്‍ച്ചകളില്‍ കടന്നുകയറി സംസാരിക്കുന്നത് അതിന്റെ ഒഴുക്കിനെ ബാധിക്കും. ചര്‍ച്ച മനസിലാക്കി ഊഴം വരുമ്പോള്‍ അഭിപ്രായപ്രകടനം നടത്തുന്നതാണ് ശരിയായ രീതി. എങ്കിലെ ഇത്തരത്തിലുളള ആശയവിനിമയത്തിന് ഫലം ഉണ്ടാകൂ.

വി്ഷ്ണുസഹസ്രനാമ ജപത്തോടെ അരംഭിച്ച രണ്ടാം ദിവസത്തെ പാരായണം വൈകുന്നേരം സമാപിച്ചു. ശരത് എ ഹരിദാസനും മാടമന രാജേന്ദ്രന്‍ നമ്പൂതിരിയും പാലോന്നം ശ്രീജിത്ത് നമ്പൂതിരിയുമാണ് യജ്ഞാചാര്യര്‍. 25 ന് സമാപിക്കും.

Hot Topics

Related Articles