അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടി കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ്; അം​ഗീകാരം നേടിയത് “ഹൃദയ വിളക്കി”ന് 

ബംഗളൂരു: കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം. ചെറുകഥാ സമാഹാരങ്ങളുടെ വിഭാഗത്തിൽ ആണ് പുരസ്‌കാരം.’ഹൃദയ വിളക്ക്’ (Heart Lamp) എന്ന പേരിൽ ഉള്ള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. കന്നഡയിൽ നിന്ന് ബുക്കർ പുരസ്കാരം നേടുന്ന ആദ്യത്തെ സാഹിത്യകാരിയാണ് ബാനു മുഷ്താഖ്. 2022-ൽ ഹിന്ദിയിൽ എഴുതപ്പെട്ട ഗീതാഞ്ജലി ശ്രീയുടെ മണൽ ശവകുടീരം (Tomb of Sand) എന്ന പുസ്തകം നോവൽ വിഭാഗത്തിൽ ബുക്കർ പുരസ്‌കാരം നേടിയിരുന്നു.

Advertisements

വിവർത്തക ദീപ ഭാഷ്തിയോടൊപ്പം ബാനു മുഷ്താഖ് പുരസ്‌കാരം ഏറ്റു വാങ്ങി. ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഇരുവരും പുരസ്‌കാരം ഏറ്റു വാങ്ങിയത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർണാടകയിലെ മുസ്ലിം ജനസമൂഹത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സധൈര്യം തുറന്നെഴുതിയ എഴുത്തുകാരിയാണ് അഭിഭാഷക കൂടിയായ ബാനു മുഷ്താഖ്. 

കന്നഡ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരിൽ ഒരാളായ ഇവർ മാധ്യമപ്രവർത്തകയായും ജോലി ചെയ്തിട്ടുണ്ട്.’കരി നഗരഗളു’ എന്ന ഇവരുടെ ചെറുകഥ ‘ഹസീന’ എന്ന പേരിൽ ഗിരീഷ് കാസറവള്ളി സിനിമയാക്കിയിട്ടുണ്ട്. ബുക്കർ പ്രൈസ് ലഭിക്കുന്ന നാലാമത്തെ ഇന്ത്യൻ എഴുത്തുകാരി ആണ് ബാനു മുഷ്താഖ്

Hot Topics

Related Articles