കൊച്ചി : എറണാകുളം മൂഴിക്കുളത്ത് നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായതായി പൊലീസ് അറിയിച്ചു.അടുത്ത ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ നിന്നാണ് പൊലീസിന് ഇതേക്കുറിച്ച് സൂചനകള്‍ ലഭിച്ചതെന്നാണ് വിവരം.
സംഭവത്തില്‍ അമ്മ സന്ധ്യയുടെ മൊഴി ഇന്ന് പുറത്തുവന്നിരുന്നു. മകളുമൊത്ത് ആലുവ പുഴയില്‍ ചാടി മരിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നതെന്നും ആലുവപ്പുഴയുടെ പരിസരത്തെത്തിയത് അതിനായിരുന്നുവെന്നും സന്ധ്യ പൊലീസിനോട് പറഞ്ഞു. സംശയം തോന്നിയ പ്രദേശവാസികള്‍ ചോദ്യം ചെയ്തതോടെയാണ് മൂഴിക്കുളത്തേക്ക് പോയത്. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നത്. ജീവനൊടുക്കാനും തീരുമാനിച്ചിരുന്നു. കുട്ടികള്‍ക്ക് തന്നേക്കാള്‍ പ്രിയം ഭർത്താവിനൊടാണ്. മൂത്ത കുട്ടിയെയും അപായപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നും സന്ധ്യ പൊലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് 19ന് അംഗനവാടിയില്‍ എത്തി, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും കൂട്ടി സന്ധ്യ ഇറങ്ങുകയായിരുന്നു. മൂന്ന് മണിയോടെ സന്ധ്യ കുഞ്ഞുമായി തൃപ്പൂണിത്തുറയില്‍ നിന്നും ആലുവയിലേക്ക് പുറപ്പെട്ടു. ആലുവയില്‍ നിന്ന് ഏഴ് മണിയോടെ മൂഴിക്കുളത്ത് എത്തിയ സന്ധ്യ കുഞ്ഞിനെ പാലത്തില്‍ നിന്നും താഴേക്ക് എറിയുകയായിരുന്നു. ഇന്നലെയാണ് കുട്ടിയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്കരിച്ചത്.