പനച്ചിക്കാട് പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കോട്ടയം: പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ നിർധനരായ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 158 കട്ടിലുകളാണ് വിതരണം ചെയ്യുന്നത്. 88 കട്ടിലുകളുടെ വിതരണം കടുവക്കുളം ലിറ്റിൽ ഫ്ലവർ ചർച്ച് ഹാളിൽ വച്ച് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ ഉദ്ഘാടനം ചെയ്തു. 70 കട്ടിലുകൾ പനച്ചിക്കാട് വിതരണം ചെയ്യും. 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായാണ് കട്ടിൽ വിതരണം നടത്തിയത്. ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് 7.14 ലക്ഷം രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിൽപ്പെട്ടവർക്ക് 68,989 രൂപയും മുടക്കിയാണ് വിതരണം നടത്തിയത്.കൂടാതെ ഇരുപതാം വാർഡ് മെമ്പർ മഞ്ജു രാജേഷ് നാലാം വാർഡ് മെമ്പർ ജയന്തി ബിജു പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റൻറ് ശരണ്യ രാജു അങ്കണവാടി വർക്കർമാരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles