കൂരോപ്പട : കൂരോപ്പടക്കാർ ഇനി ചക്ക തേടി അലയേണ്ടി വരില്ല. പ്ലാവ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ് മുൻകൈ എടുത്ത് കൂരോപ്പടയിലെ 14 വാർഡുകളിൽ 1530 പ്ലാവിൻ തൈകൾ നൽകി. ഒരു വർഷം കഴിയുമ്പോൾ ഫലം ലഭിക്കുന്ന തൈകളാണ് നൽകിയത്.
1,70,000 രൂപാ ചെലവഴിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൂരോപ്പട മാർ സ്ലീവാ ദേവാലയത്തിലെ വികാരി ഫാ. റോയി മാളിയേക്കൽ വിതരണോദ്ഘാടനം ളാക്കാട്ടൂർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി ഗോപൻ വെള്ളമറ്റത്തിന് പ്ലാവിൻ തൈ നൽകി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ് , വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, രാജി നിതീഷ് മോൻ, സന്ധ്യാ സുരേഷ്, മഞ്ജു കൃഷ്ണകുമാർ, റ്റി.ജി മോഹനൻ, ദീപ്തി ദിലീപ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എം ആന്റണി തുടങ്ങിയവർ പങ്കെടുത്തു.