രണ്ട് രൂപ കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേട്; പലരും അഞ്ച് രൂപ കൊടുത്താല്‍ ബാക്കി വാങ്ങാറില്ല; വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക ഉള്‍പ്പെടെ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടാണെന്നും പലരും 5 രൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞു. 10 വര്‍ഷം മുന്‍പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക 2 രൂപയായി നിശ്ചയിച്ചത്.

Advertisements

കണ്‍സഷന്‍ ചാര്‍ജ് വര്‍ധനക്കെതിരെ പല വിദ്യാര്‍ത്ഥി സംഘടനകളുടേയും ഭാഗത്ത് നിന്നും വിമര്‍ശനമുയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുടമകള്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ബസ് ചാര്‍ജ്ജ് കൂട്ടേണ്ടിവരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ഗതാഗത മന്ത്രി, ബസുടമകളുടെ ആവശ്യം ന്യായമാണെന്നും പ്രതികരിച്ചു. പക്ഷേ അത് പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും ചാര്‍ജ് വര്‍ധനയുണ്ടാകൂ എന്ന് വ്യക്തമാക്കി.

Hot Topics

Related Articles