ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് ശ്രദ്ധ നേടിയ മറിയക്കുട്ടി ബിജെപിയിൽ; അംഗത്വം എടുത്തത് രാജീവ് ചന്ദ്രശേഖറിൽ നിന്ന്

തൊടുപുഴ: ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ. അടിമാലി സ്വദേശി മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപിയാണ് അറിയിച്ചത്. വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഈ സമയത്താണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി പ്രഖ്യാപിച്ചത്. നേരത്തെ കോൺഗ്രസ് മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകിയിരുന്നു. അതേസമയം ബിജെപി അംഗത്വമെടുത്തതിൽ മറിയക്കുട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല

Advertisements

Hot Topics

Related Articles