കോട്ടയം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് കർഷക കോൺഗ്രസിലേയ്ക്കും. പാർട്ടിയ്ക്കുള്ളിലെ അഴിച്ചു പണികൾ കർഷക കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനങ്ങളാണ് പാർട്ടിയ്ക്കുള്ളിൽ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കർഷക കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയിലും, തിരുവനമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയിലും അടക്കം പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. പാലാ നിയോജക മണ്ഡലം കമ്മിറ്റിയിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്.
കർഷക കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. പാർട്ടിയിൽ നിന്നും മാറ്റിയതോടെ കടുത്ത വിമർശനമാണ് നിലവിലെ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉയർത്തിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിന് അടക്കം കത്തയച്ച് തന്റെ വിമർശനം ഉയർത്തിയ ശേഷമാണ് ഇദ്ദേഹം പദവി മാറ്റത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. പാർട്ടി നേതൃത്വം പാർട്ടിയെ ഇല്ലാതാക്കുമെന്ന കടുത്ത വിമർശനവും ഇദ്ദേഹം ഉയർത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെയാണ് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റിനെ മാറ്റിയതും വിവാദമായി മാറിയിട്ടുണ്ട്. കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി കെ.പി.സി.സി പ്രസിഡന്റിന് അടക്കം കത്ത് അയച്ച ശേഷമാണ് പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഇത് അടക്കം വിവിധ സ്ഥലങ്ങളിൽ സമാന രീതിയിലുള്ള പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കോൺഗ്രസ് പാർട്ടിയുടെ ഗ്രൂപ്പ് കളികളുടെ ഭാഗമാണെന്ന വിമർശനമാണ് ഉയരുന്നത്.
കോൺഗ്രസിലെ പുനസംഘടനയുടെ ഭാഗമായുണ്ടായ പൊട്ടിത്തെറികൾ അത് രീതിയിൽ പാർട്ടിയെ ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ കർഷക കോൺഗ്രസ് പുനസംഘടനയിലുള്ള വിമർശനങ്ങൾ ഉണ്ടാകുമെന്നും ഇവർ പറയുന്നു.